ഗവണ്‍മെന്റ് പ്ലീഡര്‍ ഒഴിവ്

തിരുവനന്തപുരം: വര്‍ക്കല മുന്‍സിഫ് കോര്‍ട്ടില്‍ പ്ലീഡര്‍ ടു ഡു ഗവണ്‍മെന്റ് വര്‍ക്ക് തസ്തികയില്‍ നിലവിലുള്ള ഒഴിവിലേക്ക് നിയമനം നടത്തുന്നതിലേക്കായി അഭിഭാഷകരുടെ പാനല്‍ തയാറാക്കുന്നു. നിശ്ചിത യോഗ്യതയുള്ളവരും ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരും 60 വയസില്‍ കവിയാത്തവരുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

ജനനത്തീയതി, എന്റോള്‍മെന്റ് തീയതി, പ്രവൃത്തി പരിചയം, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐ.ഡി, ടിയാള്‍ ഉള്‍പ്പെട്ട പോലീസ് സ്റ്റേഷന്‍ പരിധി എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ വിശദമായ ബയോഡാറ്റയും ജനനത്തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ബിരുദം, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൈകാര്യം ചെയ്തിട്ടുള്ള മൂന്ന് സെഷന്‍സ് കേസുകളുടെ ജഡ്ജമെന്റ് പകര്‍പ്പുകളും സഹിതം സീനിയര്‍ സൂപ്രണ്ട്, സ്യൂട്ട് സെഷന്‍, കലക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന് തിരുവനന്തപുരം-695043 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 30നകം അപേക്ഷിക്കണമെന്ന് അഡിഷണല്‍ ഡിസ്ടിക്ക്റ്റ് മജിസ്‌ട്രേട്ട് അറിയിച്ചു.

Tags:    
News Summary - Government Pleader Vacancy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.