‘തിരുവനന്തപുരം മെഡിക്കൽ കോളജിനെതിരെ വ്യാജ​പ്രചാരണം’

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതിസന്ധിയെന്നത്​ വ്യാജപ്രചാരണമാണെന്നും ഇത്തരം നീക്കങ്ങൾക്ക്​ പിന്നിൽ ഗൂഢലക്ഷ്യമെന്നും സൂപ്രണ്ട്​ ഡോ. എം.എസ്. ഷർമദ്​. കോവിഡ് രോഗവ്യാപനം അമർച്ച ചെയ്യാൻ ആരോഗ്യപ്രവർത്തകർ നടത്തുന്ന വിശ്രമരഹിതമായ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്ന നിലയിലും രോഗികളെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തും വിധവുമാണ്​​ അപവാദ​പ്രചാരണങ്ങൾ.

നിലവിലെ സാഹചര്യത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കും ക്വാറൻറീനിൽ പോകേണ്ടി വരും. ആശുപത്രി പരിസരങ്ങളിലും ഹോട്സ്പോട്ടുകളിലും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ആശുപത്രിക്കുള്ളിലും അതി​​െൻറ പ്രത്യാഘാതങ്ങൾ ഉണ്ടാകാം.
ആശുപത്രിയിൽ യാതൊരു പ്രതിസന്ധിയും നിലവിലില്ല.

രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷക്കായി സ്വീകരിച്ച നടപടികൾ ഫലപ്രദമായി മുന്നോട്ടുപോകുമ്പോൾ ജീവനക്കാരുടെ ചില പ്രതിപക്ഷ സംഘടനാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ വ്യാജ പ്രചാരണങ്ങളിലൂടെ ജനങ്ങളിൽ ഭീതി വിതക്കാൻ തടത്തുന്ന ശ്രമങ്ങൾ ദൗർഭാഗ്യകരമാണെന്നും സൂപ്രണ്ട് പറഞ്ഞു.

Tags:    
News Summary - GOVERNMENT MEDICAL COLLEGE, THIRUVANANTHAPURAM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.