തിരുവനന്തപുരം: പേര് ക്ഷണിച്ചതിലൂടെ വിവാദമായ, സർക്കാർ നേരിട്ട് വിപണിയിലിറക്കുന്ന ബ്രാൻഡിക്ക് ഒടുവിൽ പേരായി. ‘മലബാർ മിസ്റ്ററി’ എന്നാണ് പേര് നൽകിയത്.
‘എം.എം’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടും. ‘ജവാൻ’ റമ്മിന് ശേഷം സർക്കാർ വിപണിയിലിറക്കുന്ന മദ്യമാണിത്. ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്‍റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത്. വേദിയിൽ ബ്രാൻഡിന്‍റെ പേര് പ്രഖ്യാപനവുമുണ്ടാകും. പുതിയ ബ്രാൻഡിന്‍റെ പേര് നിർദേശിക്കാൻ ബെവ്‌കോ പൊതുജനങ്ങൾക്ക് അവസരം നൽകിയിരുന്നു.
നാൽപതിനായിരത്തോളം പേരുകളാണ് ലഭിച്ചത്. എന്നാൽ, ഇത് ഹൈകോടതി തടഞ്ഞിരുന്നു. കൊല്ലത്തെ കോൺഗ്രസ് നേതാവ് എം.എം. സഞ്ജീവ് കുമാർ നൽകിയ ഹരജിയിലാണ് നടപടി. അതിനാൽ, ജനങ്ങൾ നിർദേശിച്ച പേര് നൽകാനായില്ല. അതോടെയാണ് വകുപ്പ് തന്നെ പേര് തീരുമാനിച്ചത്. ഈ ബ്രാൻഡിലെ അരലിറ്റർ മദ്യത്തിന് 400 രൂപയോളമാണ് വില നിശ്ചയിച്ചിട്ടുള്ളത്.
ബെവ്കോ നടപടി അബ്കാരി ചട്ടത്തിന്റെ ലംഘനമാണെന്നും സർക്കാർ സ്ഥാപനം തന്നെ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഹരജിക്കാരൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ വാദം നടക്കുന്നതിനിടയിൽ ബിവറേജ് കോർപറേഷനും നിലപാട് വ്യക്തമാക്കി. ഇത്തരത്തിലൊരു ബ്രാൻഡി നിർമിക്കുന്നില്ലെന്നും പേരും ലോഗോയും ക്ഷണിച്ചുകൊണ്ട് ഒരു തരത്തിലുള്ള പരസ്യമോ വിജ്ഞാപനമോ പുറത്തിറക്കിയിട്ടില്ലെന്നുമായിരുന്നു ബെവ്കോ കോടതിയെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.