സർക്കാർ തുടർച്ചയായി വേട്ടയാടുന്നു; 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതി​ ഉപേക്ഷിക്കുന്നുവെന്ന്​ കിറ്റെക്​സ്​

​കൊച്ചി: ആഗോള നിക്ഷേപക സംഗമത്തിന്‍റെ ഭാഗമായി സംസ്ഥാന സർക്കാരുമായി കരാർ ഒപ്പിട്ട പദ്ധതികളിൽ നിന്ന്​ കിറ്റക്​സ്​ പിന്മാറി.  3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ്​ ഉപേക്ഷിക്കുന്നതെന്ന്​ കിറ്റക്​സ്​ എം.ഡി സാബ​ു ജേക്കബ്​ വിശദീകരിച്ചു. 

ഒരു മാസത്തിനുള്ളിൽ 10 പരിശോധനകളാണ് കിഴക്കമ്പലത്തെ​ കമ്പനിയിൽ നടന്നത്​. അതിന്​ ശേഷം ഇന്ന്​ രാവിലെയും പരിശോധന നടന്നു. കമ്പനിയെ മ​ുന്നോട്ട്​ കൊണ്ട്​ പോകാൻ അനുവദിക്കുന്നില്ല. ആരെയും എന്തും ചെയ്യാമെന്നുള്ള സാഹചര്യമാണ്​ നിലവിലുള്ളത്​. സർക്കാറിന്‍റെ അറിവോടെയാണ്​  പരിശോധനക്ക്​  ഓരോ ഡിപ്പാർട്ട്​മെന്‍റുകൾ വര​ുന്നത്​. കിറ്റക്​സിനെ തകർക്കാനുള്ള പരിശോധനകളാണ്​ നടക്കുന്നത്​. 

പരിസ്ഥിതി പ്രശ്​നങ്ങൾ മൂലം തമിഴ്​നാട്ടിൽ അനുമതി നിഷേധിച്ച കമ്പനിയാണ് കിഴക്കമ്പല​ത്തേതെന്ന്​ എന്ന്​  പി.ടി. തോമസ്​ എം.എൽ.എ സഭയിൽ ഉന്നയിച്ചിരുന്നു. കടപ്രയാർ നദി മലിനീകരിക്കപ്പെട്ടുവെന്നും, കമ്പനിക്കെതിരെ പഞ്ചായത്ത് നടപടിക്കൊരുങ്ങിയപ്പോഴാണ് 20-20 പാർട്ടിയുണ്ടാക്കി ഭരണം പിടിച്ചെടുത്തതെന്നും എം.എൽ.എ ആവശ്യപ്പെട്ടു. നിയമം അനുസരിച്ചേ ഏത്​ കമ്പനിക്കും പ്രവർത്തിക്കാനാകുവെന്നായിരുന്നു മുഖ്യമന്ത്രി ഇത്​ നിൽകിയ മറുപടി.

ഈ ആരോപണങ്ങൾക്ക്​ തെളിവ്​ നൽകിയാൽ 50 കോടി രൂപ നഷ്​ടപരിഹാരം നൽകാമെന്ന്​ സാബു ജേക്കബും തിരിച്ചടിച്ചിരുന്നു. 



Tags:    
News Summary - government continues to hunt; Kitex abandons Rs 3,500 crore investment plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.