ബ്രൂവറി വിവാദം: അന്വേഷണം വേണ്ടെന്ന്​ ഗവർണർ

തിരുവനന്തപുരം: സംസ്ഥാനത്ത്​ ബ്രൂവറികൾ അനുവദിച്ചതുമായി ബന്ധപ്പെട്ട്​ ഉണ്ടായ വിവാദത്തിൽ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ്​ ​രമേശ്​ ചെന്നിത്തലയുടെ ആവശ്യം ഗവർണർ പി.സദാശിവം തള്ളി. ഇൗ ആവശ്യം ഉന്നയിച്ച്​ ചെന്നിത്തല ഗവർണർക്ക്​ കത്ത്​ നൽകിയിരുന്നു. സംഭവുവുമായി ബന്ധപ്പെട്ട്​ അന്വേഷണം വേണ്ടെന്ന ഹൈകോടതി നിലപാട്​ കൂടി കണക്കിലെടുത്താണ്​ ഗവർണറുടെ തീരുമാനം.

ബ്രൂവറി വിവാദത്തിൽ അന്വേഷണം വേണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല മൂന്ന്​ തവണ ഗവർണറെ കണ്ടിരുന്നു. സംസ്ഥാനത്ത്​ മൂന്ന്​ ബ്രൂവറികൾക്കും സർക്കാറി​​​​െൻറ അധീനതയിലുള്ള മലബാർ ഡിസ്​റ്റലറീസിനും ഉൾപ്പടെ രണ്ട്​ ബ്ലൻഡിങ്​ ആൻഡ്​ ബോട്ട്​ലിങ്​ യൂണിറ്റുകൾക്കുമാണ്​ സർക്കാർ അനുമതി നൽകിയത്​.

ചട്ടങ്ങൾ ലംഘിച്ചാണ്​ ബ്രൂവറികൾക്കും ഡിസ്​റ്റലറികൾക്കും അനുമതി നൽകിയതെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്​. ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ്​ പറഞ്ഞിരുന്നു. തുടർന്ന്​, ബ്രൂവറികളും ഡിസ്​റ്റലറികളും തുടങ്ങാനുള്ള അനുമതി സർക്കാർ റദ്ദാക്കുകയായിരുന്നു.

Tags:    
News Summary - Govener stand on Brewery Enquiry-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.