ഗൂഗ്ൾ മാപ്പ് ചതിച്ചു; ഇന്നോവ എത്തിയത് തോട്ടിൽ
ചേർത്തല: ഗൂഗ്ൾ മാപ്പ് ചതിച്ചതോടെ വാഹനം തോട്ടിൽ വീണു. മൂന്നാർ ലൊക്കേഷൻ ഇട്ടുവന്ന തെലങ്കാന സ്വദേശികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന്റെ യാത്രയാണ് ചേർത്തല തണ്ണീർമുക്കം റോഡിലെ തോട്ടിൽ അവസാനിച്ചത്. കട്ടച്ചിറ ജങ്ഷന് തെക്കുവശം കളരിക്കൽ സ്റ്റുഡിയോ ഹെൽത്ത് സെൻറർ റോഡ് തീരുന്ന ഭാഗത്ത് ബുധനാഴ്ച രാവിലെയായിരുന്നു അപകടം. ആർക്കും പരിക്കില്ല.
മധുരയിൽനിന്ന് കൊല്ലം-ആലപ്പുഴ വഴി മൂന്നാറിലേക്ക് പോവുകയായിരുന്ന സംഘത്തിന്റെ വാഹനം കളരിക്കൽ സ്റ്റുഡിയോ ഹെൽത്ത് സെന്ററിന് സമീപം എത്തിയപ്പോൾ ഗൂഗ്ൾ മാപ്പ് നിന്നുപോവുകയായിരുന്നു. വാഹനം തിരിക്കാൻ ശ്രമിച്ചപ്പോഴാണ് തോട്ടിലേക്ക് ഇറങ്ങിയത്. യാത്രക്കാർ ബഹളംവെച്ചപ്പോൾ സമീപവാസികൾ ഓടിയെത്തിയാണ് എല്ലാവരെയും പുറത്തിറക്കിയത്. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ രണ്ടുമണിക്കൂർ കൊണ്ടാണ് തോട്ടിൽനിന്ന് വാഹനം കയറ്റാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.