??????????? ??????? ????? ???????, ????? ???? ???? ??????????

ഗോൾഡൻ കായലോരവും വീണു; മരടിൽ വിധി നടപ്പാക്കി -VIDEO

കൊച്ചി: നിയമലംഘനങ്ങൾക്ക് മേൽ നീതിയുടെ വിജയം. മരടിലെ ആ നാല് കൂറ്റൻ കെട്ടിടങ്ങൾ ഇനി ഒാർമ. തീരദേശപരിപാലന നിയമം ലം ഘിച്ച്​ നിർമിച്ചതിനെത്തുടർന്ന് സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട കൊച്ചി മരടിലെ നാല് ഫ്ലാറ്റുകളും പൊളിച്ചത ിലൂടെ ഫ്ളാറ്റ് മിഷൻ പൂർണം. ഇതോടെ ശാസ്ത്രീയവും സമഗ്രവുമായ നടപടികളിലൂടെ മരടിൽ സർക്കാർ സുപ്രീംകോടതി വിധി നടപ്പാ ക്കി.

14.8 കിലോ സ്‌ഫോടക വസ്തുക്കളുപയോഗിച്ച് ഗോൾഡൻ കായലോരം ഫ്ലാറ്റ് തകർത്തതോടെയാണ് മിഷൻ ഫ്ലാറ്റ് പൂർത്തിയായ ത്. എഡിഫസ്​ എൻജിനിയറിങ്​ കമ്പനിയാണ്​ ഫ്ലാറ്റ് പൊളിച്ചത്. ഏറ്റവും ഒടുവിൽ പൊളിച്ച ഗോൾഡൻ കായലോരത്തിൽ 40 അപ്പാർ ട്ട്​മ​​​​​​​ന്‍റുകളാണുണ്ടായിരുന്നത്​. സമീപത്തുണ്ടായിരുന്ന അംഗൻവാടിക്ക് കുഴപ്പമൊന്നും സംഭവിക്കാത്ത തരത്ത ിലാണ് ഫ്ലാറ്റ് പൊളിച്ചത്.

Full View

ഞായറാഴ്ച രാവിലെ 11 മണിക്ക് 122 അപ്പാർട്ട്​മ​​​​​​​​​​​​​​​​​െൻറുകളുള്ള ജെയ്​ ൻ കോറൽകോവാണ് ആദ്യം പൊളിച്ചത്. ​72.8 കിലോ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് ജെയ്​ൻ കോറൽകോവ് തകർത്തത്. 49 ഡിഗ്രി ചെ രിഞ്ഞ് പുറകിലേക്കാണ് കെട്ടിടം വീണത്. എഡിഫസ്​ എൻജിനിയറിങ്​ കമ്പനി തന്നെയാണ് ജെയ്ൻ കോറൽകോവും പൊളിച്ചത്.

Full View

ശനിയാഴ്ചയാണ് മറ്റുരണ്ടു കെട്ടിടങ്ങളായ ഹോ​ളി​ഫെ​യ്ത്ത് എ​ച്ച്.​ടു.​ഒ, ആ​ൽ​ഫ സെ​റീ​​​​​​​​​​​​​​​​​ൻ എന്നിവ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തത്. രാജ്യത്തെ ഏറ്റവും വലിയ നിയന്ത്രിത സ്ഫോടനപരമ്പരകൾക്കാണ് കൊച്ചി നഗരം ശനിയാഴ്ചയും ഞായറാഴ്ചയും സാക്ഷ്യംവഹിച്ചത്. താരതമ്യേന നിശ്ശബ്​ദവും നിയന്ത്രിതവുമായ സ്ഫോടനമാണ് എഡിഫൈസ് എൻജിനീയറിങ്, ജെറ്റ് ഡിമോളിഷൻ കമ്പനികൾ ചേർന്ന് നടത്തിയ പൊളിക്കലിനുണ്ടായത്. എന്നാൽ, വിജയ്​ സ്​റ്റീൽസ്​ കരാർ ഏറ്റെടുത്ത ആൽഫ ടവറുകളുടെ സ്ഫോടനവേളയിൽ ചുറ്റുപാടും വലിയതോതിൽ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.

Full View

മുൻകൂട്ടി ആസൂത്രണം ചെയ്തതിനനുസരിച്ച് കൃത്യസമയത്ത് തകർക്കൽ നടപ്പാക്കാനായില്ലെങ്കിലും എല്ലാ നടപടിക്രമവും വിജയകരമായാണ് അവസാനിച്ചത്. നിരവധി ഫയർ എൻജിനുകളാണ് ഇതിന്​ ഉപയോഗിച്ചത്. കലക്ടർ എസ്. സുഹാസ്, സബ് കലക്ടർ സ്നേഹിൽ കുമാർ സിങ്, ഡി.സി.പി ജി. പൂങ്കുഴലി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഫ്ലാറ്റുകൾ പരിശോധിച്ചശേഷമാണ് പ്രദേശത്തേക്ക്​ പൊതുജനത്തിന്​ പ്രവേശനാനുമതി നൽകിയത്.

ഹോളിഫെയ്​ത്ത്​, ആൽഫ

ചരിത്രസംഭവത്തിന് സാക്ഷികളാവാൻ ആയിരക്കണക്കിന്​ ആളുകളാണ് തടിച്ചുകൂടിയത്. പ്രതീക്ഷിച്ചതി​െനക്കാൾ വിജയകരമായി പര്യവസാനിച്ചു എന്നാണ് ഫ്ലാറ്റ് പൊളിക്കൽ ചുമതലയുള്ള സാങ്കേതികസമിതിയുടെ വിലയിരുത്തൽ.

ജനസാഗരമായി ദേശീയപാത; നിയന്ത്രിക്കാൻ പാടുപെട്ട് പൊലീസ്
കൊ​ച്ചി: മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ക്കു​ന്ന​ത് നേ​രി​ൽ കാ​ണാ​ൻ ര​ണ്ടാം​ദി​വ​സം വ​ൻ ജ​ന​പ്ര​വാ​ഹ​മാ​യി​രു​ന്നു. ഞാ​യ​റാ​ഴ്​​ച ആ​യ​തി​നാ​ൽ ആ​ദ്യ​ദി​വ​സ​ത്തേ​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഇ​വി​ടേ​ക്ക് ഒ​ഴു​കി​യെ​ത്തി. രാ​വി​ലെ ജെ​യി​ൻ കോ​റ​ൽ​കോ​വ് ഫ്ലാ​റ്റ് പൊ​ളി​ക്കു​മ്പോ​ൾ കാ​യ​ലി​ന് എ​തി​ർ​വ​ശ​ത്തെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും ആ​ളു​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞു. എ​ന്നാ​ൽ, ഇ​തി​െ​ന​ക്കാ​ളേ​റെ ജ​ന​മാ​ണ് ഉ​ച്ച​ക​ഴി​ഞ്ഞ് ‘ഗോ​ൾ​ഡ​ൻ കാ​യ​ലോ​രം’ പൊ​ളി​ക്കു​ന്ന​ത് കാ​ണാ​നെ​ത്തി​യ​ത്.

വൈ​റ്റി​ല-​അ​രൂ​ർ േദ​ശീ​യ​പാ​ത തൈ​ക്കൂ​ടം പാ​ല​ത്തി​ൽ നി​റ​ഞ്ഞു​ക​വി​ഞ്ഞ​വ​ർ പ​ല​വ​ട്ടം നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ചു. ത​ട​യാ​ൻ ശ്ര​മി​ക്ക​വെ പൊ​ലീ​സു​മാ​യി വാ​ക്കേ​റ്റ​വു​മു​ണ്ടാ​യി.
പാ​ല​ത്തി​െൻറ ഒ​രു​വ​രി​യി​ൽ പൂ​ർ​ണ​മാ​യും നി​റ​ഞ്ഞ ആ​ളു​ക​ൾ വി​ഡി​യോ പ​ക​ർ​ത്താ​നും സെ​ൽ​ഫി​യെ​ടു​ക്കാ​നും മ​ത്സ​രി​ച്ചു. സ​മീ​പ​ത്തെ ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളെ​യും കാ​ണാ​നെ​ത്തി​യ​വ​രെ​യും കൊ​ണ്ട് നി​റ​ഞ്ഞു. ദേ​ശീ​യ​പാ​ത ആ​യ​തി​നാ​ൽ ഇ​തു​വ​ഴി ക​ട​ന്നു​പോ​യ​വ​രൊ​ക്കെ വാ​ഹ​ന​ങ്ങ​ളൊ​തു​ക്കി കാ​ണാ​ൻ നി​ന്നു. ഇ​വിെ​ട ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തു​വ​രെ ഇ​ത് തു​ട​ർ​ന്നു​കൊ​ണ്ടി​രു​ന്നു. തൈ​ക്കൂ​ടം പാ​ല​ത്തി​ന​ടി​യി​ലും സ​മാ​ന​മാ​യി​രു​ന്നു അ​വ​സ്ഥ. നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യ​തി​ന് പു​റ​ത്തു​ള്ള ഭാ​ഗം നി​റ​ഞ്ഞു​ക​വി​ഞ്ഞി​രു​ന്നു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ തി​ങ്ങി​നി​റ​ഞ്ഞ​തോ​ടെ പൊ​ലീ​സി​ന് പ​ണി ഇ​ര​ട്ടി​യാ​യി. ഇ​തി​നി​ട​യി​ലേ​ക്ക് അ​സ​ഭ്യ​വാ​ക്കു​ക​ളും അ​ധി​ക്ഷേ​പ​ങ്ങ​ളു​മാ​യി സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ എ​ത്തി​യ​തി​നെ​തി​രെ പ​രാ​തി​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി. കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി​യ​വ​രെ പൊ​ലീ​സു​കാ​ർ സ്ഥ​ല​ത്തു​നി​ന്ന്​ അ​ക​റ്റി. ‘ഗോ​ൾ​ഡ​ൻ കാ​യ​ലോ​രം’ ഫ്ലാ​റ്റ് പൊ​ളി​ച്ച​ശേ​ഷം പൊ​ടി ദേ​ശീ​യ പാ​ത​യി​ലേ​ക്ക് വ്യാ​പി​ച്ച​പ്പോ​ൾ ആ​ളു​ക​ൾ കൂ​ട്ട​മാ​യി ഓ​ടി​മാ​റി.

പൊ​ലീ​സ് ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് ന​ട​ത്തി​യ​ത്. ജെ​യി​ന്‍ കോ​റ​ല്‍കോ​വ് ഫ്ലാ​റ്റ് പൊ​ളി​ച്ച​പ്പോ​ള്‍ 800 പൊ​ലീ​സു​കാ​ര്‍ സു​ര​ക്ഷ​ക്കും 300 പേ​ര്‍ ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കാ​നു​മു​ണ്ടാ​യി​രു​ന്നു. ‘ഗോ​ൾ​ഡ​ൻ കാ​യ​ലോ​രം’ പൊ​ളി​ച്ച​പ്പോ​ഴും ഇ​ത്ര​ത​ന്നെ പൊ​ലീ​സു​കാ​ര്‍ സ​ജ്ജ​രാ​യി. രാ​വി​ലെ 24 പോ​യ​ൻ​റി​ലും ഉ​ച്ച​ക്ക് 26 കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യാ​ണ് പൊ​ലീ​സി​നെ വി​ന്യ​സി​ച്ച​ത്.

Tags:    
News Summary - Golden Kayalram Flat Demolished-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.