ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയ സ്വർണം

ചെന്നൈ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം: യുവാവ് പിടിയിൽ

ചെന്നൈ: ദുബൈയിൽനിന്ന്​ അനധികൃതമായി കടത്തിയ 1.45 കിലോ സ്വർണം ചെന്നൈ വിമാനത്താവളത്തിൽ കസ്​റ്റംസ്​ അധികൃതർ പിടികൂടി. ഇതുമായി ബന്ധപ്പെട്ട്​ കള്ളക്കുറിച്ചി സ്വദേശിയായ യുവാവിനെ അറസ്​റ്റ്​ ചെയ്​തു. സ്വർണത്തിന്​ 78.4 ലക്ഷം രൂപ വില കണക്കാക്കുന്നു.

കാർഡ്​ബോർഡ്​ പെട്ടിയിൽ കളിപാട്ടങ്ങൾക്കും ബെഡ്​ഷീറ്റുകളുമാണുണ്ടായിരുന്നത്​. രണ്ട്​ കാർഡ്​ബോർഡ്​ ഷീറ്റുകളിലായാണ്​ പെട്ടി നിർമിച്ചിരുന്നത്​. ഇതിനിടയിൽ കനംകുറഞ്ഞ സ്വർണതകിടുകൾ കാർബൺ പേപ്പറിൽ പൊതിഞ്ഞനിലയിലായിരുന്നു. പതിവിൽ കവിഞ്ഞ്​ പെട്ടിക്ക്​ ഭാരകൂടുതൽ അനുഭവപ്പെട്ടതിനെ തുടർന്ന്​​ കീറി നോക്കുകയായിരുന്നു.

ദുബൈയിൽ ഇലക്​ട്രീഷ്യനായ 35കാരനായ യുവാവിന്​ കോവിഡ്​ പഞ്ചാത്തലത്തിൽ ജോലി നഷ്​ടപ്പെട്ടിരുന്നു. തുടർന്ന്​ വന്ദേഭാരത്​ മിഷൻ വിമാനത്തിൽ നാട്ടിലേക്ക്​ തിരിക്കവെയാണ്​ സ്വർണം കടത്തിയത്​. കാരിയറാണെന്ന്​ സംശയിക്കുന്ന ഇയാളെ കസ്​റ്റംസ്​ അധികൃതർ ചോദ്യം ചെയ്യുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT