Posted On
date_range Updated On
date_range 'ബാപ്പാനെ കുറ്റം പറയാൻ പറ്റില്ല, ബിരിയാണിച്ചെമ്പ് വന്നാൽ ആരായാലും പുറത്ത് പോവില്ല' കെ.ടി ജലീലിനെ ട്രോളി പി.കെ ഫിറോസ്
സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണങ്ങളെ പരിഹസിച്ച് തള്ളിയ കെ.ടി ജലീലിനെ ട്രോളി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഫിറോസിന്റെ പ്രതികരണം.
'സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാൻ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ...' എന്ന ജലീലിന്‍റെ പോസ്റ്റിന് അതേരീതിയിലായിരുന്നു മറുപടി. "ബാപ്പാനെ കുറ്റം പറയാൻ പറ്റില്ല, സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒരുമിച്ച് വന്നാലും കോൺസുലേറ്റിൽനിന്ന് വീട്ടിലേക്ക് ബിരിയാണിച്ചെമ്പ് വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല" എന്നാണ് ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.