ശബരിമലയിലേത് മതാതീത ആത്മീയതയെന്ന് മുഖ്യമന്ത്രി; ആഗോള അയ്യപ്പ സംഗമത്തിന് പ​മ്പ മ​ണ​പ്പുറ​ത്ത് തുടക്കം

പ​മ്പ: ശ​ബ​രി​മ​ല​യു​ടെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് തിരുവിതാംകൂർ ദേ​വ​സ്വം​ ബോ​ർ​ഡ്​ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മത്തിന് പ​മ്പ മ​ണ​പ്പു​റ​ത്ത് തുടക്കം. കൈ​ത​പ്രം ദാ​മോ​ദ​ര​ന്‍ ന​മ്പൂ​തി​രി​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശബരിമലയിലേത് മതാതീത ആത്മീയതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉ​ദ്ഘാ​ട​ന പ്രസംഗത്തിൽ പറഞ്ഞു. ശബരിമലക്ക് വേറിട്ട തനതായ ചരിത്രവും ഐതീഹ്യവുമുണ്ട്. അത് സമൂഹത്തിലെ അധസ്ഥിതരുമായി ബന്ധപ്പെട്ടതാണ്. ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിക്ഷിപ്ത താൽപര്യക്കാർ സംഗമം തടയാൻ എല്ലാ ശ്രമവും നടത്തി. സുപ്രീംകോടതി തന്നെ ആ നീക്കങ്ങൾ തള്ളിക്കളഞ്ഞു. ഭക്തി കേവലം ഒരു പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ടയുണ്ട്. യഥാർഥ ഭക്തരെ തിരിച്ചറിയാൻ പ്രയാസമില്ല.ക്ഷേത്ര വരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാർ പണമെടുക്കുന്നില്ല. ദേവസ്വം ബോർഡിന് സർക്കാർ പണം നൽകുന്നുണ്ട്. പണം കൊടുക്കുന്നത് കാണാതെ, കൊണ്ടു പോകുന്നുവെന്നാണ് പ്രചാരണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ദേ​വ​സ്വം​വ​കു​പ്പ് സെ​ക്ര​ട്ട​റി എം.​ജി. രാ​ജ​മാ​ണി​ക്യം സ​മീ​പ​ന രേ​ഖ അ​വ​ത​രി​പ്പി​ക്കും. ഉ​ച്ച​ക്ക്​ 12 മു​ത​ല്‍ ത​ത്ത്വ​മ​സി, ശ്രീ​രാ​മ സാ​കേ​തം, ശ​ബ​രി എ​ന്നീ വേ​ദി​ക​ളി​ലാ​യി ശ​ബ​രി​മ​ല മാ​സ്റ്റ​ര്‍ പ്ലാ​ന്‍, ആ​ത്മീ​യ ടൂ​റി​സം സ​ര്‍ക്യൂ​ട്ട്, ശ​ബ​രി​മ​ല​യി​ലെ ആ​ള്‍ക്കൂ​ട്ട നി​യ​ന്ത്ര​ണ​വും ത​യാ​റെ​ടു​പ്പു​ക​ളും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഒ​രേ സ​മ​യം ച​ര്‍ച്ച ന​ട​ക്കും.

ര​ണ്ട് മു​ത​ല്‍ വി​ജ​യ് യേ​ശു​ദാ​സ് ന​യി​ക്കു​ന്ന അ​യ്യ​പ്പ ഗാ​ന​ങ്ങ​ള്‍ കോ​ര്‍ത്തി​ണ​ക്കി​യ സം​ഗീ​ത പ​രി​പാ​ടി​യു​മു​ണ്ടാ​കും. 3.20ന് ​ച​ര്‍ച്ച​ക​ളു​ടെ സ​മാ​ഹ​ര​ണ​വും തു​ട​ര്‍ന്ന് പ്ര​ധാ​ന വേ​ദി​യി​ല്‍ സ​മാ​പ​ന സ​മ്മേ​ള​ന​വും ന​ട​ക്കും. ഇ​തി​നു​ശേ​ഷം പ്ര​തി​നി​ധി​ക​ള്‍ ശ​ബ​രി​മ​ല ദ​ര്‍ശ​നം ന​ട​ത്തും.

അതേസമയം, ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ൽ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ മാ​ത്രമാണ് പങ്കെടുക്കുന്നത്. മ​റ്റ്​ സം​സ്ഥാ​ന മ​ന്ത്രി​മാ​രൊ​ന്നും എ​ത്തിയിട്ടില്ല. ക​ർ​ണാ​ട​ക, ഡ​ൽ​ഹി, തെ​ല​ങ്കാ​ന ആ​​​​​​ന്ധ്ര സ​ർ​ക്കാ​റു​ക​ളെ​യാ​ണ്​​ ദേ​വ​സ്വം ബോ​ർ​ഡ്​ പ്ര​ധാ​ന​മാ​യി ക്ഷ​ണി​ച്ച​ത്. ഇ​വ​രൊ​ന്നും ക്ഷ​ണം സ്വീ​ക​രി​ച്ചി​ല്ല.

ശ​ബ​രി​മ​ല​യു​ടെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ടെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ട്​​ ദേ​വ​സ്വം ​ബോ​ർ​ഡ്​ സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗ​മ​ത്തി​ലാ​ണ്​ ഭ​ക്​​ത​ർ ഏ​റെ​യെ​ത്തു​ന്ന മ​റ്റ്​ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന പ്ര​തി​നി​ധി​ക​ളി​ല്ലാ​ത്ത​ത്. സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ എ​ത്തി​ല്ലെ​ങ്കി​ലും ഇ​വി​ടെ​നി​ന്നെ​ല്ലാം ഭ​ക്​​ത​രു​ണ്ടാ​കു​മെ​ന്ന്​ ദേ​വ​സ്വം​ബോ​ർ​ഡ്​ പ്ര​സി​ഡ​ന്‍റ്​ പ​റ​ഞ്ഞു.

ബോ​ർ​ഡി​ന്​ രാ​ഷ്ട്രീ​യ​മി​ല്ല. വി​ക​സ​നം മാ​ത്രം ല​ക്ഷ്യ​മി​ട്ടാ​ണ്​ സം​ഗ​മം. അ​തി​നാ​ലാ​ണ്​ രാ​ഷ്ട്രീ​യം പ​രി​ഗ​ണി​ക്കാ​തെ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, മ​റ്റ്​ സം​സ്ഥാ​ന പ്ര​തി​നി​ധി​ക​ൾ എ​ത്താ​ത്ത​തി​ന്​ പി​ന്നി​ൽ രാ​ഷ്ട്രീ​യ ച​ര​ടു​വ​ലി​ക​ൾ ന​ട​ന്ന​താ​യും ബോ​ർ​ഡ്​ സം​ശ​യി​ക്കു​ന്നു​ണ്ട്.

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്ന്​ വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക 10 അം​ഗ സം​ഘമാണ്. പ്ര​ധാ​ന വേ​ദി​യാ​യ ത​ത്ത്വ​മ​സി​യി​ൽ ന​ട​ക്കു​ന്ന ശ​ബ​രി​മ​ല മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ച​ര്‍ച്ച​യി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങി​ലെ പ്ര​ഫ. ബെ​ജെ​ന്‍ എ​സ്. കോ​ത്താ​രി, മു​ൻ ചീ​ഫ്‌ സെ​ക്ര​ട്ട​റി ഡോ. ​കെ. ജ​യ​കു​മാ​ർ, ഡോ. ​പ്രി​യാ​ഞ്ജ​ലി പ്ര​ഭാ​ക​ര​ൻ(​ശ​ബ​രി​മ​ല മാ​സ്‌​റ്റ​ർ പ്ലാ​ൻ ഉ​ന്ന​താ​ധി​കാ​ര സ​മി​തി) എ​ന്നി​വ​രാ​ണ് പാ​ന​ലി​സ്റ്റു​ക​ള്‍.

ആ​ത്മീ​യ ടൂ​റി​സം സ​ര്‍ക്യൂ​ട്ട് സെ​ഷ​ന്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ടി.​കെ.​എ. നാ​യ​ര്‍, കേ​ര​ള ടൂ​റി​സം സെ​ക്ര​ട്ട​റി കെ. ​ബി​ജു, കേ​ര​ള ട്രാ​വ​ല്‍മാ​ര്‍ട്ട് സ്ഥാ​പ​ക​ന്‍ എ​സ്. സ്വാ​മി​നാ​ഥ​ന്‍, സോ​മ​തീ​രം ആ​യു​ര്‍വേ​ദ ഗ്രൂ​പ്പ് ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ബേ​ബി മാ​ത്യു എ​ന്നി​വ​രാ​ണ് പാ​ന​ലി​സ്റ്റു​ക​ള്‍.

മൂ​ന്നാ​മ​ത്തെ വേ​ദി​യാ​യ ശ​ബ​രി​യി​ല്‍ ആ​ള്‍ക്കൂ​ട്ട നി​യ​ന്ത്ര​ണ​വും ത​യാ​റെ​ടു​പ്പു​ക​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​ഷ​ന്‍ ന​ട​ക്കും. മു​ന്‍ ഡി.​ജി.​പി ജേ​ക്ക​ബ് പു​ന്നൂ​സ്, എ.​ഡി.​ജി.​പി എ​സ്. ശ്രീ​ജി​ത്ത്, ആ​ല​പ്പു​ഴ ടി.​ഡി മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​ബി. പ​ത്മ​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് പാ​ന​ലി​സ്റ്റു​ക​ള്‍.

Tags:    
News Summary - Global Ayyappa Sangam begins at Pampa Riverside

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.