അങ്കിത കൊയറി
മരട്: എറണാകുളം പൂണിത്തുറ തൈക്കൂടം ചർച്ച് റോഡിൽ താമസിക്കുന്ന അസം സ്വദേശിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി. തൈക്കൂടം ചർച്ച് റോഡിൽ ചക്കനാട്ട് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അസമീസ് കുടുംബത്തിലെ അങ്കിത കൊയറി (15)യെയാണ് കാണാതായത്. 20ന് രാത്രി 7ന് വീട്ടിൽനിന്ന് പുറത്തിറങ്ങിയതാണ്.
അസം സിബ്സാഗർ ജില്ലയിലെ നസീറ മെസിങ്ക സ്വദേശിയാണ്. കണ്ടു കിട്ടുന്നവർ താഴെ പറയുന്ന നമ്പറിൽ അറിയിക്കണമെന്ന് മരട് പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 9497947183, 9497980421, 0484 2705659.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.