തിരുവനന്തപുരം: മലയാള ഭാഷക്ക് തുല്യതയില്ലാത്ത സംഭാവനകൾ നൽകിയ ഹെർമൻ ഗുണ്ടർട ്ടിന്റെ രേഖകൾ കൈമാറാനെത്തി, വെടിപ്പുള്ള മലയാളം സംസാരിച്ച് ജർമൻ യൂനിവേഴ്സിറ്റി പ്രഫസർ. ജർമനിയിലെ ട്യൂബിംഗൻ സർവകലാശാലയിലെ പ്രഫസർ ഡോ. ഹെക്കെ ഉൗബർലീൻ ആണ് ലോക കേരളസഭ വേദിയിൽ സദസ്സിന്റെ കൈയടി നേടിയത്.
‘എെൻറ പേര് ഡോ. ഹെക്കെ ഊബർലീൻ. ജർമനിയിലെ ട്യൂബിംഗൻ സർവകലാശാലയിലെ പ്രഫസറാണ്. ഹെർമൻ ഗുണ്ടർട്ടുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ ലോകകേരള സഭയിൽ മുഖ്യമന്ത്രിക്ക് കൈമാറാൻ എത്തിയതാണ് ഞാൻ’.
ആയാസരഹിതമായി മലയാളത്തിൽ ഇത്രയും പറഞ്ഞ് നിർത്തിയപ്പോൾ ഇതെങ്ങനെ പഠിച്ചുവെന്ന ചോദ്യത്തിന് ഉടനെവന്നു മലയാളത്തിൽതന്നെ മറുപടി; ‘1995ൽ കേരള കലാമണ്ഡലത്തിൽ വന്നു. അവിടെവെച്ച് കൂടിയാട്ടവും നങ്ങ്യാർകൂത്തും പഠിച്ചു. ഒപ്പം മലയാളവും.
ട്യൂബിംഗൻ സർവകലാശാലയിലെ ഇന്ത്യയെക്കുറിച്ചുള്ള പഠനവിഭാഗം അസോസിയറ്റ് പ്രഫസറായ ഡോ. ഹെക്കെ ഊബർലീൻ സെറ്റ് സാരിയുടുത്താണ് സഭയിലെത്തിയത്.1838ൽ കേരളത്തിലെത്തുന്നതിനു മുമ്പ് ഹെർമൻ ഗുണ്ടർട്ട് ഡോക്ടറേറ്റ് എടുത്ത യൂനിവേഴ്സിറ്റിയാണ് ട്യൂബിംഗൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.