പരവൂർ: 23ാം വയസിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയായി ചുമതലയേറ്റ് ഗൗരി ആർ. ലാൽജി. ആദ്യശ്രമത്തിൽ തന്നെ പഞ്ചായത്ത് സെക്രട്ടറി പരീക്ഷയിൽ 63ാം റാങ്ക് നേടിയ ഗൗരി മലപ്പുറം അരീക്കോട് പഞ്ചായത്ത് സെക്രട്ടറിയായാണ് ചുമതലയേറ്റത്. എറണാകുളത്ത് ഹൈകോടതി അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു.
മൂന്നാംറാങ്കോടെയാണ് കൊല്ലം എസ്.എൻ വനിത കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്ര ബിരുദം നേടിയത്. ഹൈകോർട് അസിസ്റ്റന്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഗൗരി സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയിൽ കൊല്ലം ജില്ല ടോപ്പറും ആയിരുന്നു. ഐ.എ.എസ് ആണ് ഗൗരിയുടെ ലക്ഷ്യം. അതിനായുള്ള പരിശ്രമത്തിലാണ്. സ്കൂൾ കാലം മുതൽ എഴുത്, ക്വിസ് മത്സര പരീക്ഷകളിൽ സജീവമായിരുന്നു ഗൗരി. മുടങ്ങാതെ പത്രവും വായിക്കും.
പരവൂർ റോഷ്ന ബുക്സ് ഉടമ സി.എൽ. ലാൽജിയുടെയും ഒ.ആർ. റോഷന്യുടെയും മകളാണ്. ഒമ്പതാം ക്ലാസ് വിദ്യാർഥി ദേവദത്ത് സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.