കൊച്ചി: മിശ്രവിവാഹം ചെയ്ത യുവതികളെ തടവിലാക്കി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. എറണാകുളം ഉദയംപേരൂര്‍ കണ്ടനാട്ടെ യോഗ ആൻഡ് ചാരിറ്റബിള്‍ ട്രസ്റ്റിെൻറ നടത്തിപ്പുകാരന് ചേര്‍ത്തല പെരുമ്പളം സ്വദേശി മനോജ് എന്ന ഗുരുജിയെ അറസ്റ്റ് ചെയ്യുന്നതാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ഈ മാസം 11വരെ തടഞ്ഞത്.
കേസ് വീണ്ടും 11ന് വാദം കേള്‍ക്കാൻ കോടതി മാറ്റിയപ്പോള്‍ അതുവരെ അറസ്റ്റ് തടയണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ഇതിെന പ്രോസിക്യൂഷന് എതിർക്കാത്തതിനെത്തുടർന്നാണ് അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.