സൂചനാ ചിത്രം
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ടേകാൽ കോടിയിലേറെ രൂപ വിലവരുന്ന കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി ഫവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡി.ആർ.ഐ കണ്ണൂർ യൂനിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊച്ചി കസ്റ്റംസാണ് 7920 ഗ്രാം കഞ്ചാവ് പിടികൂടിയത്.
ബാങ്കോക്കിൽ നിന്ന് എയർ ഏഷ്യ വിമാനത്തിലെത്തിയ ഇയാൾ, ബാഗേജിൽ 17 ബാഗിലാക്കിയാണ് മാരകമായ ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ചത്. ബാങ്കോക്കിൽ പ്രത്യേക കാലാവസ്ഥയിൽ ഉൽപാദിപ്പിക്കുന്ന ഇതിൽ ചില രാസപദാർഥങ്ങൾകൂടി കലർത്തിയാണ് ഇത് തയാറാക്കുന്നത്.
പ്രതിയെ അങ്കമാലി കോടതി റിമാൻഡ് ചെയ്തു. നാലു മാസത്തിനിടെ നിരവധി തവണ നെടുമ്പാശ്ശേരിയിൽ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.