??????????? ??????

കഞ്ചാവുമായി ലിഫ്റ്റ് ചോദിച്ചത് എക്സൈസ് സംഘാംഗത്തോട്; യുവാവ് പിടിയിൽ

മട്ടാഞ്ചേരി: അപരിചിതരായ ഇരുചക്ര വാഹനയാത്രക്കാരെ കരുവാക്കി കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയിലായി. ആലപ ്പുഴ കഞ്ഞിക്കുഴി മന്‍സില്‍ വീട്ടില്‍ മാഹിനാണ്​ (19) പിടിയിലായത്. കഞ്ചാവുമായി ഇയാൾ ലിഫ്റ്റ് ചോദിച്ചത് എക്സൈസ് ഷാ ഡോ സംഘാംഗത്തോടാണ്​. പ്രതി വാഹനത്തില്‍ കയറിയതും കഞ്ചാവി​​െൻറ ഗന്ധം ഉയർന്നതോടെ ഇയാളെ തന്ത്രപൂർവം കുടുക്കുകയായിരുന്നു. ഒന്നേകാല്‍ കിലോ കഞ്ചാവും പിടികൂടി.

തെരഞ്ഞെടുപ്പി​​െൻറ കനത്ത നിരീക്ഷണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്​ ഇരുചക്ര വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിച്ച് കടത്താനുള്ള ശ്രമം നടന്നത്. പിടിക്കപ്പെട്ടാല്‍ കുറ്റം അപരിചിതനായ വാഹന ഉടമയില്‍ ചാരി തടിതപ്പാനാണിത്​. നഗരത്തിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന പ്രതി നാട്ടിലേക്ക് പോകുമ്പോള്‍ ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പന നടത്തിവരുകയായിരുന്നു. നിരവധി തവണ ഇതേ രീതിയില്‍ കഞ്ചാവ് കടത്തിയതായി പ്രതി സമ്മതിച്ചതായി എക്സൈസ് വ്യക്തമാക്കി. മറ്റ് പ്രതികളെക്കുറിച്ച്​ അന്വേഷണം നടത്തിവരുകയാണ്.

എക്സൈസ് എന്‍ഫോഴ്സ്മ​െൻറ്​ ആൻഡ്​ ആൻറി നാർകോട്ടിക് സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ പി. ശ്രീരാജി​​െൻറ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവൻറിവ് ഓഫിസര്‍മാരായ രാം പ്രസാദ്, ജയന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അരുണ്‍, റൂബന്‍, സിദ്ധാർഥ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - ganja case- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.