ഓട്ടോ ഡ്രൈവറായി എറണാകുളത്തെത്തി; കഞ്ചാവ് ബിസിനസിലൂടെ ആർഭാട ജീവിതം, ഒടുവിൽ പിടിയിൽ

കൊച്ചി: രണ്ടുകിലോ കഞ്ചാവുമായി കണ്ണൂർ സ്വദേശി എക്സൈസി​െൻറ പിടിയിൽ. കണ്ണൂർ വളപട്ടണം കെ.വി ഹൗസിൽ ആഷിഖാണ്​ (26) പിടി യിലായത്. ഓട്ടോ ഡ്രൈവറായി എറണാകുളത്തെത്തിയ ആഷിഖ് ആർഭാട ജീവിതത്തിന്​ കഞ്ചാവ് വിൽപനയിലേക്ക് കടക്കുകയായിരുന്നു. ആവശ്യക്കാരനെന്ന്​ വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയാണ് എക്‌സൈസ് സ്‌പെഷൽ സ്ക്വാഡ് ഇൻസ്‌പെക്ടർ പി. ശ്രീരാജി​െ ൻറ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്.

സൗത്ത് റെയിൽവേ സ്​റ്റേഷൻ ഭാഗത്തുനിന്ന്​ കഞ്ചാവ് വാങ്ങി ഉപയോഗിച്ചായിരുന്നു ഇയാളുടെ തുടക്കം. തുടർന്ന് വിൽപനയിലേക്കും കടന്ന ഇയാൾ 500 രൂപ മുതൽ 1000 രൂപ വരെയുള്ള പൊതികൾ ഓട്ടോയിൽ കടത്തി ആവശ്യക്കാർക്ക് നൽകിവരുകയായിരുന്നു. വൻ ലാഭം കിട്ടിത്തുടങ്ങിയപ്പോൾ ഓട്ടോജീവിതം അവസാനിപ്പിച്ച് തട്ടുകട തുടങ്ങി. ഇതി​െൻറ മറവിലായിരുന്നു തുടർന്നുള്ള വിൽപന.

കൂടുതൽ പണം കൈയിലെത്തിത്തുടങ്ങിയതോടെ ഇന്നോവ, ഡസ്​റ്റർ തുടങ്ങിയ കാറുകൾ വാടകക്ക് എടുത്ത് നേരിട്ട് തമിഴ്നാട്ടിൽനിന്ന് കഞ്ചാവ് എത്തിച്ചുതുടങ്ങി. പരിശോധനയിൽ സംശയം തോന്നാതിരിക്കാൻ സ്ത്രീകളെ അകമ്പടിയിൽ ഇരുത്തിയായിരുന്നു കമ്പം, തേനി എന്നിവിടങ്ങളിൽനിന്ന്​ കഞ്ചാവ് കടത്ത് നടത്തിവന്നത്. ചെക്ക് പോസ്​റ്റുകളിൽ പരിശോധന ശക്തമാക്കിയപ്പോൾ ബംഗളൂരുവിൽനിന്ന്​ ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ചുതുടങ്ങി.

മാസത്തിൽ മൂന്നോ നാലോ തവണകളിലായി 10 മുതൽ 20 കിലോ വരെ കടത്തിക്കൊണ്ടുവന്ന് എറണാകുളത്തി​െൻറ വിവിധ ഭാഗങ്ങളിൽ മുറികൾ വാടകക്ക് എടുത്തായിരുന്നു വിൽപന. തുടർന്ന് മാസശമ്പളവും കഞ്ചാവും നൽകി ഏജൻറുമാരെയും നിയോഗിച്ചു. സംശയം തോന്നാതിരിക്കാൻ വേഷത്തിലും രൂപത്തിലും മാസാമാസം മാറ്റംവരുത്തി.

വൻ തുകക്ക് നഗരത്തിൽ വീടുകൾ വാടകക്ക് എടുത്തായിരുന്നു ഇയാളുടെ താമസം. ഇതിനിടെയാണ് എറണാകുളം നോർത്ത് റെയിൽവേ പാലത്തിന് സമീപത്തുനിന്ന്​ പ്രതിയുടെ ബൈക്ക് സഹിതം രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയത്. പ്രിവൻറിവ് ഓഫിസർ എ.എസ്. ജയൻ, പി.എക്സ്. റൂബൻ, എം.എം. അരുൺ വിപിൻദാസ്, ചിത്തിര, ഡ്രൈവർ പ്രദീപ് കുമാർ എന്നിവരും എക്സൈസ്​ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - ganja case ashik- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.