പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് ‘ബിസ്ക്കറ്റ്’ പിടികൂടി

പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിസ്‌ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് പിടികൂടി. പാലക്കാട് റയിൽവേ സ്റ്റേഷനിലാണ് സംഭവം. ധൻബാദ് ആലപ്പുഴ എക്‌സ്പ്രസ്സിൽ നിന്നാണ് ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. കേരളത്തിൽ ആദ്യമായാണ് ബിസ്‌ക്കറ്റ് രൂപത്തിലുള്ള കഞ്ചാവ് പിടികൂടുന്നത്.

ആറ് ബിസ്കറ്റ് പാക്കറ്റുകളിലായി 22 കവറുകളിൽ തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു. ഉപേക്ഷിക്കപ്പെട്ട ബാഗിലാണ് കഞ്ചാവ് കണ്ടെത്തിയത്. നാല് കിലോയിലധികം തൂക്കം വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. പുതിയ ബിസ്‌ക്കറ്റ് പാക്കറ്റ് കൃത്യമായി പൊളിച്ച് അതിൽ കഞ്ചാവ് കയറ്റിവെച്ച് സെലോടോപ്പും സ്റ്റാപ്ലെയറും അടച്ച നിലയിലാണ് കണ്ടത്തിയത്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്.

Tags:    
News Summary - Ganja 'biscuits' seized at Palakkad railway station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.