കഞ്ചാവ് ലഹരിയിൽ മകൻ മാതാവിനെ കഴുത്ത് ഞെരിച്ച് കൊന്നു

കായംകുളം: കഞ്ചാവ് ലഹരിയിൽ മകൻ മാതാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഭരണിക്കാവ് തെക്ക് പുത്തൻ തറയിൽ മോഹനന്റെ ഭാര്യ രമയാണ് (53) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇളയ മകൻ നിഥിനെ കുറത്തികാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച ഉച്ചയോടെ മൂത്ത മകൻ മിഥുൻ വീട്ടിലെത്തിയപ്പോഴാണ് അബോധാവസ്ഥയിലായ മാതാവിനെ കാണുന്നത്. ഉടൻ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിൽ കയർ മുറുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നിഥിൻ കഞ്ചാവിന് അടിമയാണെന്ന് പറയുന്നു. ഇതിനായി പണം ആവശ്യപ്പെട്ട് മാതാവുമായി സ്ഥിരം വഴക്കുണ്ടാക്കാറുള്ളതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - Ganja addicted son killed mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.