'ആവേശം' മോഡൽ പാർട്ടി: ഗുണ്ടാ നേതാവ് കുറ്റൂർ അനൂപ് അറസ്റ്റിൽ

തൃശൂർ: 'ആവേശം' സിനിമ മോഡൽ പാർട്ടി നടത്തിയ ഗുണ്ടാ നേതാവ് കുറ്റൂർ അനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിമിനൽ പശ്ചാത്തലം ഉള്ള അനൂപിനെ അസാധാരണ സാഹചര്യത്തിൽ കണ്ടെതിനെ തുടർന്നുള്ള പ്രിവൻറീവ് അറസ്റ്റാണ് രേഖപ്പെടുത്തിയത്. തുടർന്ന് ഐ.പി.സി 151 വകുപ്പുകൾ പ്രകാരം കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.

രണ്ടാഴ്ച മുൻപ് തൃശൂർ കൊട്ടേക്കാട് സ്വകാര്യ പാടശേഖരത്തിലാണ് ആഘോഷം നടന്നത്. ക്രിമിനൽ കേസിൽ പ്രതികളായ നിരവധി പേരാണ് പാർട്ടിയിൽ പങ്കെടുത്തത്. വിചാരണ തടവുകാരനായ അനൂപ് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു പാർട്ടി. ആവേശം സിനിമയിലെ 'എടാ മോനെ' എന്ന ഡയലോഗിനൊപ്പം പാർട്ടിയുടെ ദൃശ്യങ്ങൾ ഇവർ തന്നെയാണ് പ്രചരിപ്പിച്ചത്. ക്രിമിനൽ പശ്ചാത്തലമുള്ള നിരവധി പേർ പങ്കെടുത്ത പാർട്ടിയായത് കൊണ്ട് ദൃശ്യങ്ങളും ചിത്രങ്ങളും പരിശോധിച്ച് ആളുകളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

Tags:    
News Summary - Gang leader Kuttur Anoop arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.