മുക്കം: ഗെയിൽ വാതക പൈപ്പ് ലൈനിനെതിരായ ജനകീയസമരത്തിനുനേരെയുണ്ടായ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് നടന്ന ഹർത്താലിൽ പലയിടങ്ങളിലും സംഘർഷം. പൊലീസുകാർ വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും സമരക്കാർ റോഡിൽ തടസമുണ്ടാക്കിയതും സംഘർഷം വർധിപ്പിച്ചു. നെല്ലിക്കാപറമ്പിലും, വലിയപറമ്പിലും എരിഞ്ഞിമാവിലും ഹർത്താലനുകൂലികൾക്കുനേരെ പൊലീസ് ലാത്തിവീശി. സമരക്കാർ നെല്ലിക്കാപറമ്പിൽ റോഡിൽ ടയറുകളും മരത്തടികളും കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി. തിരുവമ്പാടി നിയോജക മണ്ഡലത്തിലും മലപ്പുറം ജില്ലയിലെ കീഴുപറമ്പ്, അരീക്കോട്, കാവന്നൂർ പഞ്ചായത്തുകളിലുമായിരുന്നു ഹർത്താൽ.
രാവിലെ ഒമ്പതോടെ വലിയപറമ്പിലും നെല്ലിക്കാപറമ്പിലും ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. നെല്ലിക്കാപറമ്പിൽ പൊലീസിനുനേരെ കല്ലേറുണ്ടായി. മുക്കത്ത് നിന്നെത്തിയ അഗ്നിശമന സേനയും റോഡിലെ തടസ്സങ്ങെളാഴിവാക്കിയെങ്കിലും സമരക്കാർ വീണ്ടും തടസ്സം സൃഷ്ടിച്ചു. ഇതിനിടയിൽ പൊലീസുകാർക്കെതിരെ കല്ലേറുണ്ടായതിനെ തുടർന്ന് ലാത്തിവിശി. നെല്ലിക്കാപറമ്പ് റോഡിെൻറ വശങ്ങളിൽ നിർത്തിയിട്ട ബൈക്കുകൾ പൊലീസ് തകർത്ത് തോട്ടിലിട്ടു.
പ്രതികളെ പിടികൂടാനെത്തിയ പൊലീസ് പ്രദേശങ്ങളിലെ വീടുകളിൽകയറി ഭീതിപരത്തി. നെല്ലിക്കാപറമ്പിലെ മുനീറിെൻറ വീട്ടിലേക്ക് 15ഒാളം പൊലീസ് കുതിച്ച് വന്നത് സംഘർഷത്തിനിടയാക്കി. മുറ്റത്ത് നിന്നിരുന്ന മുനീറും ഭാര്യ ഷമീമയും അനുജെൻറ മകൻ മുഹമ്മദ് നബീലും െപാലീസിനെ കണ്ട് വീട്ടിനകത്ത് കയറി വാതിലടക്കുകയായിരുന്നു. പൊലീസ് വീടിെൻറ ജനൽ ചില്ലുകൾ അടിച്ച് തകർത്തതായി ഇവർ പരാതിപ്പെട്ടു. അതിനിടയിൽ മുനീറും ഭാര്യയും വീടിെൻറ പിറകുവശത്തിലൂടെ സമീപത്തെ സഹോദരെൻറ വീട്ടിൽ അഭയം തേടി. എൻജിനീയറിങ് വിദ്യാർഥിയായ മുഹമ്മദ് നബീൽ വീടിെൻറ മുകളിൽ കയറി ഒളിച്ചിരുന്നു. പിൻഭാഗത്തെ ഗ്രിൽസ് തള്ളി മുകളിൽനിന്ന് നബീലിനെ പിടികൂടി. മുക്കം പൊലീസ് സ്റ്റേഷനിലെത്തുന്നതുവരെ നബീലിനെ മർദിച്ചതായി പരാതിയുണ്ട്.വലിയപറമ്പ്, കറുത്ത പറമ്പ്, ചെറുവാടി, എരഞ്ഞിമാവ് തുടങ്ങി ഭാഗങ്ങളിലും സമരക്കാർ റോഡിൽ തടസ്സം സൃഷ്ടിച്ചു. സംഘർഷം കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു.
എ.ഡി.ജി.പി സന്ദർശിച്ചു
ഉത്തര കേരള എ.ഡി.ജി.പി രാജേഷ് ദിവാൻ ഗെയിൽ വാതക പൈപ്പ് ലൈൻ കടന്നുപോകുന്ന കുളങ്ങര പന്നിക്കോട്ട് പ്രദേശങ്ങൾ സന്ദർശിച്ചു. തിരിച്ചറിയൽ കാർഡ്, നികുതി രസീത്, ആധാരത്തിെൻറ കോപ്പികൾ, കൈവശാവകാശ സർട്ടിഫിക്കറ്റുകൾ എന്നീ രേഖകൾ ഹാജരാക്കിയവർക്ക് നഷ്ടപരിഹാര തുകക്കുള്ള ചെക്കുകൾ നൽകിത്തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. എന്നാൽ, മാധ്യമപ്രവർത്തകരുടെ കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി പറയാതെ എ.ഡി.ജി.പി ഒഴിഞ്ഞുമാറി.ഡിവൈ.എസ്.പി പുഷ്കരൻ, വിവിധ സ്റ്റേഷനുകളിലെ പൊലീസ് ഓഫിസർമാർ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.അതിനിടെ പൊലീസ് സംരക്ഷണത്തോടെ വ്യാഴാഴ്ച്ച ഉച്ച ഒരു മണിയോടെ വാതക പൈപ്പിൽ പണികൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.