??? ??????

ഗെയിൽ: നിർമാണ പ്രവർത്തി നിർത്തിവെക്കാതെ ചർച്ചക്കില്ല- സമര സമിതി

കോഴിക്കോട്​: ഗെയിൽ നിർമാണ പ്രവർത്തികൾ നിർത്തിവെക്കാതെ സമവായ ചർച്ചകൾക്കില്ലെന്ന്​ ഗെയിൽ വിരുദ്ധ സമരസമിതി. ചർച്ചകളിൽ പ​െങ്കടുക്കണമെങ്കിൽ ഗെയിൽ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന്​ സമര സമിതി നേതാക്കൾ ആവശ്യപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് സർക്കാർ സർവ കക്ഷിയോഗം വിളിച്ചു ചേർത്ത പശ്​ചാത്തലത്തിലാണ്​ സമര സമിതിയുടെ ആവശ്യം.

എന്നാൽ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് സര്‍ക്കാര്‍ തലത്തിലെ നിര്‍ദേശം. ഗെയില്‍ മാനേജ്മെന്‍റിന്‍റെ തീരുമാനവും ഇത് തന്നെയാണ്. ഈ സാഹചര്യത്തില്‍ സമര സമിതിയുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഗെയിലിന്‍റെ നിലപാട്. സര്‍ക്കാരോ ഗെയില്‍ ഉന്നത മാനേജ്മെന്‍റോ നിര്‍ദേശിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനാകില്ലെന്നും ഗെയിൽ അധികൃതർ വ്യക്​തമാക്കി. 

അതേസമയം, സർവ കക്ഷിയോഗത്തിൽ പ​െങ്കടുക്കണമെന്നാവശ്യപ്പെട്ട്​ ഇതുവരെ അറിയിപ്പ്​ ലഭിച്ചിട്ടില്ലെന്ന്​ ഗെയിൽ സമര സമിതി നേതാക്കൾ പറഞ്ഞു. ഗെയിൽ വിരുദ്ധ സമരം അക്രമാസക്​തമായതിനെ തുടർന്ന്​ പ്രശ്​നങ്ങൾക്ക്​ പരിഹാരം കാണാനാണ്​ സർക്കാർ യോഗം വിളിച്ചു ​േചർത്തത്​. 

എന്നാൽ ഇതിനെക്കുറിച്ച് ഇതുവരെ സമരസമിതിക്കും രാഷ്ട്രീയ കക്ഷി നേതാക്കൾക്കും അറിയിപ്പ് ലഭിച്ചിട്ടില്ല. സർവകക്ഷിയോഗത്തിലേക്ക് ആരെയൊക്കെ വിളിക്കണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.  യോഗത്തിലേക്ക് ആരെയൊക്കെ വിളിക്കണമെന്നത് വ്യവസായ വകുപ്പാണ് തീരുമാനിക്കുകയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വിളിക്കേണ്ടവരുടെ കരട് ലിസ്റ്റ് തയാറാക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക വ്യവസായ വകുപ്പായിരിക്കും. 

നോട്ടീസ് നല്‍കാതെ ഭൂമി ഏറ്റെടുക്കുന്നതായുള്ള ആരോപണവും ഗെയിൽ നിഷേധിച്ചു.  നിലവില്‍ പൈപ്പ് ലൈന്‍ കടന്നു പോകുന്നതിനായി തയാറാക്കിയ സ്കെച്ചിലും യാതൊരു മാറ്റവും വരുത്തില്ല. വ്യാവസായിക ആവശ്യത്തിന് മാത്രമുള്ളതല്ല പദ്ധതി. പൈപ്പ് കടന്നു പോകുന്ന ജില്ലകളിലെല്ലാം ഗ്യാസ് വിതരണം ചെയ്യുകയും പദ്ധതിയുടെ ലക്ഷ്യമാണെന്ന് ഗെയില്‍ അധികൃതര്‍ വിശദീകരിച്ചു.

ആ​രും പ​ദ്ധ​തി​ക്കെ​തി​ര​ല്ല; അ​ലൈ​ൻ​മ​െൻറ്​ മാ​റ്റ​ണം
സ​മ​ര​ക്കാ​ർ ഗെ​യി​ൽ പ​ദ്ധ​തി​ക്കെ​തി​ര​ല്ലെ​ന്നും ജ​ന​വാ​സ മേ​ഖ​ല ഒ​ഴി​വാ​ക്കാ​ൻ അ​ലൈ​ൻ​മ​െൻറി​ൽ മാ​റ്റം​വ​രു​ത്ത​ണ​മെ​ന്നും​ അ​ഡ്വ. വി.​ടി. പ്ര​ദീ​പ്​​കു​മാ​ർ പ​റ​ഞ്ഞു. 503 കി​ലോ​മീ​റ്റ​ർ പൈ​പ്പി​ടു​േ​മ്പാ​ൾ 79 കി​ലോ​മീ​റ്റ​റാ​ണ്​ ജ​ന​വാ​സ​മേ​ഖ​ല​യു​ള്ള​ത്. അ​ലൈ​ൻ​മ​െൻറി​ൽ ചെ​റി​യ മാ​റ്റം​വ​രു​ത്തി​യാ​ൽ തീ​രാ​വു​ന്ന പ്ര​ശ്​​ന​ങ്ങ​ളേ നി​ല​നി​ൽ​ക്കു​ന്നു​ള്ളൂ. ഇ​തി​ന്​ ബ​ദ​ൽ അ​ലൈ​ൻ​മ​െൻറ്​ സ​മ​ർ​പ്പി​ച്ചി​ട്ടും ഗെ​യി​ൽ പു​ല്ലു​വി​ല ക​ൽ​പി​ക്കു​ക​യാ​ണ്. 
1962ലെ ​പി.​എം.​പി ആ​ക്​​ട്​​ അ​നു​സ​രി​ച്ചാ​ണ്​ ഭൂ​മി ഏ​റ്റെ​ടു​ത്ത്​ പൈ​പ്പു​ക​ൾ സ്​​ഥാ​പി​ക്കു​ന്ന​ത്​ എ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. ഇൗ ​ആ​ക്​​ടി​ൽ ജ​ന​വാ​സ മേ​ഖ​ല ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇൗ ​വ്യ​വ​സ്​​ഥ ഗെ​യി​ൽ ലം​ഘി​ക്കു​ക​യാ​ണ്. 
ന്യൂ​ഡ​ൽ​ഹി, നോ​യി​ഡ, ബോം​ബെ എ​ന്നി​വി​ട​ങ്ങ​ളി​ൽ പൈ​പ്പു​ക​ൾ സ്​​ഥാ​പി​ച്ചു എ​ന്നാ​ണ്​ പ​റ​യു​ന്ന​ത്.​ അ​വി​ടെ ലോ​പ്ര​ഷ​ർ പൈ​പ്പു​ക​ളാ​ണ്​ സ്​​ഥാ​പി​ച്ച​ത്. കേ​ര​ള​ത്തി​ൽ ഹൈ​പ്ര​ഷ​ർ പൈ​പ്പു​ക​ളാ​ണ്​ സ്​​ഥാ​പി​ക്കു​ന്ന​ത്. അ​ത്​ അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും -അ​ദ്ദേ​ഹം പ​റ​ഞ്ഞു. 20 മീ​റ്റ​ർ വീ​തി​യി​ലാ​ണ്​ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഇ​തി​ന്​ യ​ഥാ​ർ​ഥ വി​ജ്​​ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ക​യോ ഇ​വ വി​ല്ലേ​ജ്​ ഒാ​ഫി​സു​ക​ളി​ൽ ല​ഭ്യ​മാ​ക്കു​ക​യോ പ​ത്ര​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ ചെ​യ്​​തി​ട്ടി​ല്ല. ഇ​തു​ത​ന്നെ നി​ഗൂ​ഢ​മാ​ണ്. 
ഗെ​യി​ൽ വി​ജ്​​ഞാ​പ​ന​ത്തി​ൽ സ​ർ​വേ ന​മ്പ​ർ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നാ​ൽ ഏ​റ്റെ​ടു​ക്കാ​ത്ത ഭൂ​മി​പോ​ലും ഇ​തി​​െൻറ പ​രി​ഗ​ണ​ന​യി​ൽ വ​രു​ക​യും ഇ​വി​ടെ കെ​ട്ടി​ട​നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ ത​ട​സ്സ​പ്പെ​ടു​ക​യും ചെ​യ്​​തു. ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി വി​ൽ​ക്കു​ന്ന​തി​ന്​ കു​ഴ​പ്പ​മി​ല്ല എ​ന്നാ​ണ്​ വാ​ദം. എ​ന്നാ​ൽ, നി​ർ​മാ​ണ​വും കൃ​ഷി​യും ന​ട​ത്താ​നാ​വാ​ത്ത ഭൂ​മി ആ​രും വാ​ങ്ങാ​ൻ ത​യാ​റാ​വി​ല്ല. ഏ​റ്റെ​ടു​ത്ത ഭൂ​മി​യു​ടെ അ​തി​ര്​ നി​ർ​ണ​യി​ച്ച്​ രേ​ഖ​ക​ൾ ന​ൽ​കാ​നും അ​ധി​കൃ​ത​ർ ത​യാ​റ​ല്ല. പ​ല​ർ​ക്കും വാ​ഗ്​​ദാ​നം ചെ​യ്​​ത തു​ക ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ന​ൽ​കു​ന്നി​ല്ല. സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ലും വ​ലി​യ നി​സ്സം​ഗ​ത​യാ​ണ്​​. വാ​ൽ​വ്​ സ്​​റ്റേ​ഷ​നു​ക​ൾ ത​മ്മി​ലു​ള്ള അ​ക​ലം 16 കി​ലോ​മീ​റ്റ​റാ​ണ് -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.  
 

Tags:    
News Summary - Gail: Didnt Paricipate Meeting if Stops Gail's Work - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.