Posted On
date_range Updated On
date_range ഇന്ധനവില വീണ്ടും കൂട്ടി
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന് 26 പൈസയും പെട്രോളിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 89.48 രൂപയും ഡീസലിന് 83.59 രൂപയുമാണ് ഇന്നത്തെ വില.
എറണാകുളത്ത് ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 87 രൂപ 76 പൈസയും ഡീസലിന് 81 രൂപ 98 പൈസയുമാണ്. തിരുവനന്തപുരം നഗരത്തിൽ 89രൂപ 48 പൈസ ആണ് പെട്രോൾ വില. ഡീസൽ 83 രൂപ 63 പൈസ.
ഇന്നലെ പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വർധിപ്പിച്ചിരുന്നു. ഫെബ്രുവരിയിൽ ഇന്ധനവില കൂട്ടുന്നത് ഇത് ആറാം തവണയാണ്. എട്ട് മാസത്തിനിടെ പതിനാറ് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.