Posted On
date_range Updated On
date_range ഇന്ധനവില 1രൂപ കുറയും; നികുതി കുറക്കാൻ കേരള സർക്കാർ തീരുമാനം
തിരുവനന്തപുരം: പെട്രോൾ–ഡീസൽ നികുതിയിൽ നിന്നുള്ള അധിക വരുമാനത്തിൽ ഒരു ഭാഗം ഉപേക്ഷിക്കാന്‍ കേരള സർക്കാർ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് നിർണായ തീരുമാനം കൈക്കൊണ്ടത്. പെട്രോളിനും ഡീസലിനും ഒരു രൂപയുടെ കുറവാണുണ്ടാകുക. ജൂൺ 1 മുതൽ ഇത് നിലവിൽ വരും.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് ശേഷം ഇന്ധനവില കുറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു. പെട്രോളിന് 32.02 ശതമാനവും (19.50 രൂപ) ഡീസലിന് 25.58 ശതമാനവും (15.51 രൂപ) ആണു കേരളം ഈടാക്കുന്ന നികുതി. മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന സംസ്ഥാനം (പെട്രോളിന് 39.78%, ഡീസലിന് 24.84%).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.