മുക്കം: സ്വാതന്ത്ര്യസമരചരിത്രത്തിെൻറ വീരപുത്രൻ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് യാത്രയായിട്ട് 72 വർഷം കഴിഞ്ഞിട്ടും അദ്ദേഹം അന്തരിച്ച പൊറ്റശ്ശേരിയിൽ സ്മാരക നിർമാണം ചുവപ്പുനാടയിൽ തന്നെ. 1945 നവംമ്പർ 23ന് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന് ഏറെ തിരക്കിെൻറ ദിവസമായിരുന്നു. കൊടിയത്തൂരിൽ നേരേത്ത തയാറാക്കിയ പരിപാടിപ്രകാരമാണ് പ്രസംഗിക്കാനെത്തിയത്. മുക്കം വരെ സഹപ്രവർത്തകരുമൊന്നിച്ച് കാറിലെത്തിയ സാഹിബ് പിന്നീട് തോണി മാർഗം നിശ്ചയിച്ച പ്രസംഗസ്ഥലമായ കൊടിയത്തൂരിലെത്തി.
മഗ്രിബ് നമസ്കാരത്തെതുടർന്ന് പൊതുയോഗത്തിൽ വൻ ജനാവലിയെ സാക്ഷിനിർത്തി രണ്ട് മണിക്കൂറിലേറെ ഉജ്ജ്വല പ്രസംഗം നടത്തി. രാത്രി ഒമ്പതരക്ക് യോഗം തീർന്നായിരുന്നു മടക്കയാത്ര. അതിനിടെ പൗരപ്രമുഖൻ കുട്ടിഹസൻ അധികാരിയുടെ വീട്ടിൽ ഭക്ഷണം. തുടർന്ന് മണാശ്ശേരി ലക്ഷ്യം വെച്ച് സഹപ്രവർത്തകരോടൊപ്പം നടന്നുനീങ്ങെവ പൊറ്റശ്ശേരി അങ്ങാടിയിൽ തളർച്ച അനുഭവപ്പെട്ടാണ് സാഹിബ് ഇഹലോകവാസം വെടിഞ്ഞത്. ഈ സ്ഥലത്ത് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന് സ്മാരകം നിർമിക്കണമെന്നായിരുന്നു നാടിെൻറ ആവശ്യം.
പൊറ്റശ്ശേരിയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ കൂട്ടായ്മ ഒന്നടങ്കം സാഹിബിന് സ്മാരകം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് വന്നു. സാസ്കാരികനിലയം, മുതിർന്നവർക്കും കുട്ടികൾക്കും പ്രയോജനപ്പെടുന്ന റഫറൻസ് ഗ്രന്ഥാലയം, പ്രസംഗ മണ്ഡപം എന്നിവ വേണമെന്നാണ് ആവശ്യം. അദ്ദേഹം മരിച്ച റോഡിന് സമീപം റവന്യൂഭൂമിയുണ്ട്. ഇത് സർക്കാർ അനുവദിച്ച് കൊടുത്താൽ സ്മാരകകെട്ടിടത്തിന് പച്ചക്കൊടിയാവും. ഒപ്പം അഞ്ച് മീറ്റർ വീതിയിൽ സമീപമായി ഒഴുകുന്ന തോടുണ്ട്. ഇവക്ക് മുകളിലൂടെ പില്ലറുകൾ നാട്ടിയാൽ കെട്ടിടത്തിന് വേണ്ട സൗകര്യമൊരുക്കാം. നാട്ടുകാരുടെ സഹകരണത്തോടെ ഇതേ സ്ഥലത്ത് 1999ൽ ചിത്രകാരനും അധ്യാപക അവാർഡ് ജേതാവുമായ ആർ.കെ. പൊറ്റശ്ശേരി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിെൻറ ചിത്രം കല്ലിൽ കൊത്തിയെടുത്ത് സ്ഥാപിച്ചിട്ടുണ്ട്.
വർഷംതോറും നവംബറിൽ ചരമദിനം ആചരിച്ചുവരുകയും ചെയ്യുന്നു. ഒാരോ സാതന്ത്ര്യദിനത്തിലും പതാക ഉയർത്തി പോർമുഖങ്ങളിൽ അദ്ദേഹത്തിെൻറ ത്യാഗപ്രവർത്തനങ്ങളെ അനുസ്മരിക്കുന്നു. എങ്കിലും സമാരകനിർമാണപദ്ധതി നീളുകയാണ്. പൊറ്റശ്ശേരി കേന്ദ്രീകരിച്ച് നാട്ടുകാരും വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയിൽ മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക സമിതി രൂപവത്കരിച്ച് പ്രവർത്തിച്ചുവരുന്നു. മാറി മാറി വരുന്ന സർക്കാറുകൾക്ക് നിവേദനങ്ങൾ സമർപ്പിച്ചാണ് കാത്തിരിപ്പ്. കെ. കരുണാകരൻ, ഉമ്മൻ ചാണ്ടി, ഇ.കെ. നായനാർ, എ.കെ. ആൻറണി എന്നിവർക്ക് സ്മാരകസമിതി നിവേദനം സമർപ്പിച്ചതാണ്.
എ.കെ. ആൻറണി മുഖ്യമന്ത്രിയായിരിക്കെ പ്രശ്നം കോഴിക്കോട് കലക്ടറുടെ ശ്രദ്ധയിൽ പെടുത്തി. ബന്ധപ്പെട്ട വില്ലേജ് ഓഫിസർ സ്ഥലം പരിശോധിച്ചെങ്കിലും നടപടിയാകുന്നതിന് മുമ്പ് നിയമസഭ തെരഞ്ഞടുപ്പ് പ്രഖ്യാപനം വന്നു. പൊറ്റശ്ശേരിയിൽ നിന്ന് വിളിപ്പാടകലെ മണാശ്ശേരിയിൽ മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ ഓർഫനേജ് കോളജ്, മുക്കം ടി.ടി.ഐ എന്നിവ അദ്ദേഹത്തിെൻറ സ്മാരകമായി എണ്ണാം. കൊടിയത്തൂരിൽ ഗ്രന്ഥാലയവും അദ്ദേഹത്തിെൻറ സ്മാരകമായുണ്ട്. പരേതനായ വി. മൊയ്തീൻകോയ ഹാജിയെ പോലെയുള്ള പ്രമുഖരുടെ പ്രയത്നമാണ് ഇൗ സ്മാരകങ്ങൾക്ക് വഴിയൊരുക്കിയത്. മലബാറിലെ സിംഹഗർജനമായിരുന്ന സ്വാതന്ത്ര്യസമരനായകന് സ്മാരകം പണിയാൻ ഇൗ സർക്കാറെങ്കിലും മുന്നിട്ടിറങ്ങിയെങ്കിലെന്നാണ് നാടിെൻറ ചിന്ത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.