ഫ്രറ്റേണിറ്റി മൂവ്മെന്റ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു

തടഞ്ഞുവച്ച എസ്.സി, എസ്.ടി സ്കോളർഷിപ്പ് ഉടൻ വിതരണം ചെയ്യണം- ഫ്രറ്റേണിറ്റി മൂവ്മെന്റ്

തിരുവനന്തപുരം: പട്ടികജാതി വിദ്യാർഥികളുടെ സ്കോളർഷിപ്പുകൾ തടഞ്ഞു വയ്ക്കുന്നതിലൂടെ ഇടതു സർക്കാർ വഞ്ചനയാണ് കാണിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. ഇടതു സർക്കാറിന്റെ വിദ്യാർഥി വഞ്ചനയെ ചോദ്യം ചെയ്തുകൊണ്ട് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.


സർക്കാർ നടത്തി കൊണ്ടിരിക്കുന്ന ധൂർത്തും ദുർവ്യയവും നിർത്തിവെക്കാതെ സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് വിദ്യാർഥികളുടെ സ്കോളർഷിപ്പ് തുക പിടിച്ചു വെക്കുന്നതിലൂടെ ദലിത് ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ പുരോഗതിയെ തുരങ്കം വെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് നബീൽ പാലോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആദിൽ അബ്ദുൽ റഹീം സമാപനം നിർവ്വഹിച്ചു.


ജില്ലാ സെക്രട്ടറി നിഷാത്ത് സ്വാഗതവും അംജദ് റഹ്മാൻ നന്ദിയും പറഞ്ഞു. പളയം രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. മുനവ്വിർ, നജീബ് പാലോട്, ആസിയ, അബ്ദുള്ള നേമം,ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Fraternity Movement protest march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.