Posted On
date_range Updated On
date_range പരീക്ഷാർഥികൾക്ക് കോവിഡ് പ്രതിരോധ ബൂത്തുകളുമായി ഫ്രറ്റേണിറ്റി
മലപ്പുറം: ‘അതിജീവനത്തിനായി സാഹോദര്യത്തിെൻറ കരുതൽ’ ക്യാമ്പയിനിെൻറ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാനത്തുടനീളം കോവിഡ് 19 പ്രതിരോധ ബൂത്തുകൾ തുറന്നു. മാസ്ക്, സാനിറ്റൈസർ, ഹാൻഡ് വാഷ്, പ്രതിരോധ മാർഗനിർദേശങ്ങൾ എന്നിവയാണ് വിവിധ സ്കൂളുകൾക്ക് മുന്നിൽ സ്ഥാപിച്ച ബൂത്തുകളിൽ സജ്ജീകരിച്ചത്.
കോവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് ഇവ പ്രവൃത്തിച്ചത്. വിവിധ കേന്ദ്രങ്ങളിൽ വിദ്യാർഥികൾക്ക് യാത്രാസൗകര്യവും സംഘടന ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.