തൃശൂർ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ജയിൽവാസമനുഭവിച്ച ജലന്ധർ മുൻ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് കലണ്ടറിൽ ഇടം നൽകി ‘കത്തോലിക്കാസഭ’. തൃശൂര്‍ അതിരൂപത മുഖപത്രമായ കത്തോലിക്കാസഭയുടെ 2019 വര്‍ഷത്തെ കലണ്ടറിലാണ് ഫ്രാങ്കോ മുളയ്ക്കലിെൻറ ഫോട്ടോ വെച്ചിരിക്കുന്നത്. ഫ്രാങ്കോ മുളയ്ക്കലിെൻറ ജന്മദിന ദിവസം സൂചിപ്പിച്ചാണ് ഫോട്ടോ ചേർത്തിരിക്കുന്നത്.
മാർച്ച് 25നാണ് ഫ്രാങ്കോയുടെ ജന്മദിനം. ക്രിമിനല്‍ കുറ്റത്തിന് ജയിലിലായ ഇതുവരെയും കോടതി കുറ്റവിമുക്തനാക്കാത്തയാൾക്ക് കലണ്ടറിൽ ഇടം നൽകിയതിനെതിരെ സഭയിൽ വ്യാപക പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. കുറ്റാരോപിതനായ ബിഷപ്പിനെ സഭ ഇപ്പോഴും കൈവിട്ടിട്ടില്ല എന്നത് സഭയ്ക്ക് നാണക്കേടാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. കുറ്റവിമുക്തനാകുംവരെ ബിഷപ്പിനെ സഭയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള സന്നദ്ധത സഭ ഇതുവരെ അറിയിച്ചിട്ടില്ലെന്നതും വിശ്വാസികൾക്കിടയിൽ ചർച്ചയാണ്.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബിഷപ്പിന് ജലന്ധര്‍ രൂപത വലിയ സ്വീകരണമൊരുക്കുകയും പ്രത്യേക ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിനുപിറകെ സാക്ഷിയായ വൈദികൻ ദുരൂഹസാഹചര്യത്തിൽ മരിച്ചതും ഫ്രങ്കോയെ സംശയമുനയിൽ നിർത്തിയിരുന്നു. അതിനിടെയാണ് പുതുവർഷ കലണ്ടറിൽ ബിഷപ്പിെൻറ ജന്മദിനം ഫോട്ടോസഹിതം സ്ഥാനം പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.