ഫ്രാങ്കോ മുളക്കൽ കേസ്; പ്രോസിക്യൂഷൻ പരാജയം -വിമൻ ജസ്റ്റിസ്

ഫ്രാങ്കോ മുളക്കൽ കേസിൽ ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തനാക്കപ്പെട്ടത് പ്രോസിക്യൂഷൻ പരാജയം മാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ്. കേസ് അട്ടിമറിക്കപ്പെട്ടു.

സർക്കാറും പൊലീസ് സംവിധാനങ്ങളും ഫ്രാങ്കോ മുളക്കലിന് വേണ്ടി നടത്തിയ നാണംകെട്ട കളികളാണ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കുന്നതിലേക്ക് എത്തിച്ചത്.

ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഒരൊറ്റ കേസിൽ പോലും പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ല.

കുറ്റം തെളിയിക്കുന്ന തെളിവുകൾ അന്വേഷണത്തിൽ കണ്ടെത്താനോ അത് വാദിച്ച് കോടതിയെ ബോധ്യപ്പെടുത്താനോ സർക്കാറിന് കഴിഞ്ഞില്ല.

സംഘടിത സഭാ സംവിധാനവും സർക്കാരും ചേർന്ന് നടത്തിയ അട്ടിമറിയാണിത്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കൊപ്പം തന്നെയാണ്. അവരുടെ കൂടെ നിന്നതിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടവർക്കൊപ്പവും. അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Franco case; Prosecution Failure -Women Justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.