തിരുവനന്തപുരം: നാലാംഘട്ട ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി ബാർബർ ഷോപ്പുകൾക്ക് ഹെയർ കട്ടിങ്, ഹെയർ ഡ്രസിങ്, ഷേവിങ് ജോലികൾക്ക് മാത്രമായി പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഒരേ സമയം രണ്ടിൽ കൂടുതൽ ആളുകൾ ബാർബർ ഷോപ്പുകളിൽ കാത്തുനിൽക്കാൻ പാടില്ല. ഫോണിൽ വിളിച്ച് നേരത്തെ സമയം ബുക്ക് ചെയ്യാവുന്നതാണ്.
ഒരേ ടവൽ പലർക്കായി ഉപയോഗിക്കാൻ പാടില്ല. കസ്റ്റമർ തന്നെ ടവൽ കൊണ്ടുവരുന്നതാണ് ഏറ്റവും നല്ലത്. എയർകണ്ടീഷൻ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.