അങ്കമാലി: ടൗണിലെ പറക്കുളത്ത് വീടിന് തീപിടിച്ച് യുവാവും ഭാര്യയും രണ്ട് മക്കളുമടക്കം നാലുപേർ മരിച്ചു. തീപിടിത്ത കാരണം വ്യക്തമായിട്ടില്ല. അങ്കമാലി ടൗണിൽ നിന്ന് 200 മീറ്ററോളം മാറി പറക്കുളം റോഡിൽ അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45 ), ഭാര്യ അനു(40), മകൻ ജുവാൻ (ഒൻപത് ), ജസ് വിൻ (ആറ്) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെ 4.50 ഓടെയാണ് സംഭവം. ഇരുനില വീടിന്റെ മുകൾ നിലയിലായിരുന്നു തീ പിടുത്തം. താഴെ മുറിയിൽ കിടന്ന അമ്മ ചിന്നമ്മ മക്കളുടെ കരച്ചിൽ കേട്ട് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു.
അങ്കമാലി ടൗണിൽ നാലുപേരുടെ മരണത്തിനിടയാക്കിയ വീടിന് മുന്നിൽ തടിച്ചുകൂടിയവർ. എസ്.പി വൈഭവ് സക്സേനയും റോജി എം. ജോൺ എം.എൽ.എയും സ്ഥലത്തെത്തിയപ്പോൾ
സംഭവമറിഞ്ഞ് അഗ്നി രക്ഷസേന സ്ഥലത്ത് എത്തിയെങ്കിലും മുറി കത്തിച്ചാമ്പലായി നാല് പേരും അതിദാരുണമായി മരിച്ചിരുന്നു. ബിനീഷ് അങ്കമാലി ടൗണിലെ മലഞ്ചരക്ക് വ്യാപാരിയും ഭാര്യ അനു മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രി ജീവനക്കാരിയുമാണ്.
സംഭവമറിഞ്ഞ് ജില്ല റൂറൽ എസ്.പി ഡോ.സക്സേനയും, റോജി എം. ജോൺ എം.എൽ.എയും സ്ഥലത്തെത്തി. മരണ കാരണം വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.