ശ​നി​യാ​ഴ്ച മു​ത​ൽ നാല്​ ട്രെ​യി​നു​ക​ൾ കൂടി റ​ദ്ദാ​ക്കി

കോ​ഴി​ക്കോ​ട്​: കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ ശ​നി​യാ​ഴ്ച മു​ത​ൽ ഈ ​മാ​സം 30 വ​രെ നാ​ല്​ ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ പാ​ല​ക്കാ​ട്​ ഡി​വി​ഷ​ൻ അ​റി​യി​ച്ചു.

ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​വും യാ​ത്ര​ക്കാ​ർ കു​റ​ഞ്ഞ​തു​മാ​ണ്​ താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കാ​ൻ കാ​ര​ണം.

16610 മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​കോ​ഴി​ക്കോ​ട്​ എ​ക്സ്​​പ്ര​സ്, 06481 കോ​ഴി​ക്കോ​ട്​-​ക​ണ്ണൂ​ർ അ​ൺ​റി​സ​ർ​വ്​​ഡ്​ എ​ക്സ്​​പ്ര​സ്, 06469 ക​ണ്ണൂ​ർ-​കോ​ഴി​ക്കോ​ട്​ അ​ൺ​റി​സ​ർ​വ്​​ഡ്​ എ​ക്​​സ്​​പ്ര​സ്, 06491 ചെ​റു​വ​ത്തൂ​ർ-​മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ സ​ർ​വി​സാ​ണ്​ റ​ദ്ദാ​ക്കി​യ​ത്.

ശനിയാഴ്​ച മുതൽ 27 വരെ നാലു ​ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവെ നേരത്തെ അറിയിച്ചിരുന്നു. നാഗർ കോവിൽ -കോട്ടയം എക്സ്പ്രസ് (16366), കൊല്ലം -തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ് (06425), ​കോട്ടയം -കൊല്ലം അൺറിസർവ്ഡ് എക്സ്പ്രസ് (06431), തിരുവനന്തപുരം -നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ് (06435) എന്നിവയാണ് 27 വരെ റദ്ദാക്കിയത്.

Tags:    
News Summary - Four more trains have cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.