വീടിന് തീപിടിച്ച് കുടുംബത്തിലെ നാലുപേർ അകപ്പെട്ടതായി സംശയം; ഒരു മൃതദേഹം കിട്ടി

അടിമാലി (ഇടുക്കി): കൊന്നത്തടി പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാലിൽ വീട് കത്തിനശിച്ച് കുടുംബത്തിലെ നാലുപേർ മരിച്ചതായി സംശയം. ഒരു മൃതദേഹം കണ്ടുകിട്ടി.

കൊമ്പൊടിഞ്ഞാൽ തെള്ളിപ്പടവിൽ പൊന്നമ്മ (70), മകൻ പരേതനായ അനീഷിന്‍റെ ഭാര്യ ശുഭ (35), മക്കളായ അഭിനന്ദ് (9), അഭിനവ് (5) എന്നിവരാണ് കത്തിയമർന്ന വീട്ടിൽ ഉണ്ടായിരുന്നതായി കരുതുന്നത്. ഒരാളുടെ മൃതദേഹത്തിന്‍റെ അവശിഷ്ടമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവമെന്ന് കരുതുന്നു. ഒറ്റപ്പെട്ട സ്ഥലത്താണ് വീട്. അടുത്ത് മറ്റൊരു വീട് ഉണ്ടെങ്കിലും അവിടെ ആരും ഇല്ലായിരുന്നു. ഇവർ ശനിയാഴ്ച രാത്രി ഇവിടെ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഓട് മേഞ്ഞ വീട് പൂർണമായി കത്തിനശിച്ചു. മറ്റുള്ളവരുടെ ശരീരഭാഗങ്ങൾ കത്തിയമർന്ന വീടിന്‍റെ അവശിഷ്ടങ്ങളിൽ ഉള്ളതായി സംശയിക്കുന്നുവെന്നും തിരിച്ചറിയാൻ പ്രയാസമാണെന്നും ഞായറാഴ്ച വിശദപരിശോധന നടത്തുമെന്നും വെള്ളത്തൂവൽ പൊലീസ് പറഞ്ഞു. കണ്ടെത്തിയ മൃതദേഹം അടിമാലി ആശുപത്രിയിലേക്ക് മാറ്റി. അഗ്നിരക്ഷാസേനയും സ്ഥലത്തുണ്ട്.  

Tags:    
News Summary - Four members of a family burned to death in house at Adimali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.