​​​ഒറ്റപ്പെട്ട മഴക്ക്​ സാധ്യത; നാല്​ ജില്ലകളിൽ യെല്ലോ അലർട്ട്​

തിരുവനന്തപുരം: ഒറ്റപ്പെട്ട കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് കേരളത്തിലെ​ നാല്​ ജില്ലകളിൽ യെല്ലോ അലർട് ട്​ പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്​, വയനാട്​ ജില്ലകളിൽ തിങ്കളാഴ്​ച ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നാണ്​ ഐ.എം.ഡി മുന്നറിയിപ്പ്​.

​കടൽ പ്രക്ഷുബ്​ധമായേക്കും; മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നി​ർദേശം

കേരള ലക്ഷദ്വീപ്​ തീരങ്ങളിൽ കാലാവസ്ഥ പ്രക്ഷുബ്​ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾക്ക്​ ജാഗ്രത നിർദേശം നൽകി. തിങ്കളാഴ്​ച മുതൽ ഏപ്രിൽ എട്ട്​ വരെ കേരള ലക്ഷദ്വീപ്​ തീരങ്ങളിൽ പ്രക്ഷുബ്​ധമായ കാലാവസ്ഥക്ക്​ സാധ്യതയുണ്ട്​. ചൊവ്വാഴ്​ച തെക്കൻ ആൻഡമാൻ കടലിലും തെക്ക്​-കിഴക്ക്​ ബംഗാൾ ഉൾക്കടലിലും ​പ്രക്ഷുബ്​ധമായ കാലാവസ്ഥക്കും സാധ്യതയുണ്ട്​. ഇതിനാൽ മത്സ്യത്തൊഴിലാളികൾ ജാ​ഗ്രത പാലിക്കണമെന്ന്​ ദേശീയ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ്​ നൽകി.

Tags:    
News Summary - Four district yellow alert-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.