Posted On
date_range Updated On
date_range കേരളത്തിലേക്ക് കടത്താൻ കൊണ്ടു വന്ന 12 കിലോ കഞ്ചാവുമായി നാലു പേർ പിടിയിൽ.
കുമളി: കേരളത്തിലേക്ക് കടത്താൻ രണ്ട് കിലോ വീതമുള്ള പാക്കറ്റുകളിലാക്കിയ 12 കിലോ കഞ്ചാവ് തമിഴ്നാട് പൊലീസ് പിടികൂടി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലു പേരെ അറസ്റ്റു ചെയ്തു.
തേനി ജില്ലയിലെ ഗൂഢല്ലൂർ സ്വദേശികളായ ഉലകത്തേവർ കോവിൽ തെരുവിൽ സുഖപ്രിയ (35), ഈശ്വരി (44) കുബേന്ദ്രൻ (48) ശിവകാമൻ (35) എന്നിവരെയാണ് ലോവർ ക്യാമ്പ് സി.ഐ സുബ്ബലക്ഷ്മി, എസ്.ഐ. സുധാകരൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
കേരളത്തിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങളിൽ ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതിനായി രണ്ടു കിലോ വീതമുള്ള പാക്കറ്റുകളിലാക്കി ഓട്ടോയിൽ ടൗണിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് കഞ്ചാവുമായി പ്രതികൾ പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഓട്ടോയും പൊലീസ് പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.