43ാം നിലയിൽനിന്ന് ചാടി ജീവനൊടുക്കി യുവാവ്, മൃതദേഹം രണ്ടായി ചിതറി; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ലഖ്നൗ: ആഡംബര ഹോട്ടലിന്റെ 43ാം നിലയിൽനിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ നോയ്ഡയിൽ സെക്ടർ 94ലെ സൂപ്പർനോവ സൊസൈറ്റിയുടെ കെട്ടിടത്തിനുമുകളിൽനിന്നാണ് മനേസർ സ്വദേശി സാംഭവ് ജെയിൻ (35) ചാടിയത്. വീഴ്ചയുടെ ആഘാതത്തിൽ യുവാവിന്റെ ശരീരം രണ്ടായി പിളർന്നിരുന്നു. സാമ്പത്തിക ബാധ്യതകളെ തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. നോയ്ഡയിലെ ആഡംബര ഹോട്ടലിൽ ഓൺലൈനായി ബുക്ക് ചെയ്ത മുറിയിൽ ഒറ്റയ്ക്കാണ് സാംഭവ് എത്തിയത്. സംഭവത്തിന് തൊട്ടുമുമ്പ്, സമീപത്തെ ഫ്ലാറ്റിൽ ജോലിയിലുണ്ടായിരുന്ന എ.സി റിപ്പയർ സംഘം യുവാവ് ബാൾക്കണി റെയിലിങ്ങിൽ ഒരാൾ തൂങ്ങിക്കിടക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. താഴെക്കൂട്ടം കൂടിയവരിൽ ചിലർ ഇത് വിഡിയോയിൽ പകർത്തുകയും സെക്യൂരിറ്റി ജീവനക്കാരെ വിവരമറിയിക്കുകയും ചെയ്തിരുന്നു. ശരീരം ഛിന്നഭിന്നമായ നിലയിലായിരുന്നുവെന്നും സംഭവസ്ഥലത്തുവെച്ച് തന്നെ യുവാവ് മരണപ്പെട്ടിരുന്നെന്നും പൊലീസ് വ്യക്തമാക്കി. യുവാവ് നാൽപത്തിമൂന്നാം നിലയിൽനിന്ന് ചാടുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സംഭവസ്ഥലത്തെത്തിയ പൊലീസും ഫോറൻസിക് സംഘവും പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. നാല് ദിവസമായി സാംഭവിനെ കാണാനില്ലായിരുന്നുവെന്ന് കുടുംബം പറഞ്ഞതായും പിതാവുമായി നടത്തിയ ചാറ്റുകൾ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Man Dies by Jumping from 43rd Floor of Noida Hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.