ടാബ്ലോയിലെ വലതുഭാഗത്ത് ചുവപ്പ് തൊപ്പിവെച്ചതാണ് മുഹമ്മദ് ഇസ്മാഈൽ സാഹിബ്

തമിഴ്നാട്ടിലെ റിപ്പബ്ലിക് ദിന ടാബ്ലോയിൽ മുസ്​ലിം ലീഗ് സ്ഥാപകനും; നന്ദി അറിയിച്ച് മുനവ്വറലി തങ്ങൾ

കോഴിക്കോട്: റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി തിഴ്നാട്ടിൽ പ്രദർശിപ്പിച്ച ടാബ്ലോയിലെ മുസ്​ലിം ലീഗ് സ്ഥാപകൻ മുഹമ്മദ് ഇസ്മാഈൽ സാഹിബിനെയും ഉൾപ്പെടുത്തിയ സ്റ്റാലിനും ഡി.എം.കെ സർക്കാറിന് നന്ദി അറിയിച്ച് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ. തമിഴ്നാട്ടിൽ സ്റ്റാലിൻ ഭരണകൂടം ആ നേതാവിന് നൽകുന്ന ആദരവ് അഭിമാനകരമാണെന്ന് മുനവ്വറലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.

തലൈവർ കരുണാനിധിയുടെ സ്നേഹഭാജനം ഇന്ന് മകൻ സ്റ്റാലിന്‍റെയും പ്രിയങ്കരൻ. അസ്തിത്വ പ്രതിസന്ധി നേരിടുന്ന ഇന്ത്യയിലെ മുസ്ലിം സമൂഹം ഈ നാടിന്റെ ഭരണഘടനയുടെ ശിൽപികളിൽ ഒരാളാണെന്ന് സ്റ്റാലിൻ മനോഹരമായി പറഞ്ഞുവെക്കുന്നുവെന്നും മുനവ്വറലി തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
തമിഴ് നാട്ടിലെ ജില്ലകളിൽ സ്റ്റാലിൻ സർക്കാർ അവതരിപ്പിക്കുന്ന ടാബ്ലോയിലെ താടിവെച്ച തൊപ്പി ധാരി ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബാണ്. ഇന്ത്യൻ മുസ്ലിംകളെ പ്രതിനിധികരിച്ച് ഇന്ത്യയുടെ ഭരണഘടനക്ക് താഴെ ഒപ്പ് ചാർത്തിയ ദയാ മൻസിലിലെ സൂഫി. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സ്ഥാപകൻ.

തമിഴ്നാട്ടിൽ സ്റ്റാലിൻ ഭരണകൂടം ആ നേതാവിന് നൽകുന്ന ആദരവ് അഭിമാനകരമാണ്. തലൈവർ കരുണാനിധിയുടെ സ്നേഹഭാജനം ഇന്ന് മകൻ സ്റ്റാലിന്‍റെയും പ്രിയങ്കരൻ. അസ്തിത്വ പ്രതിസന്ധി നേരിടുന്ന ഇന്ത്യയിലെ മുസ്ലിം സമൂഹം ഈ നാടിന്റെ ഭരണഘടനയുടെ ശിൽപികളിൽ ഒരാളാണെന്ന് സ്റ്റാലിൻ മനോഹരമായി പറഞ്ഞുവെക്കുന്നു !
സ്റ്റാലിൻ ഭരണകൂടത്തോടും തമിഴ് ജനതയോടും ഹൃദയം നിറഞ്ഞ നന്ദി !

ഡൽഹിയിൽ നടക്കുന്ന റി​പ്പ​ബ്ലി​ക്​​ദി​ന പ​രേ​ഡി​ൽ അവതരിപ്പിക്കാനായി തമിഴ്നാട് തയാറാക്കിയ ടാബ്ലോ കേ​ന്ദ്ര സ​ർ​ക്കാ​റിന്‍റെ റി​പ്പ​ബ്ലി​ക്​ ദി​ന പ​രേ​ഡ്​ ഫ്ലോ​ട്ട്​ നി​ർ​ണ​യ സ​മി​തി നി​രാ​ക​രി​ച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്തെ റി​പ്പ​ബ്ലി​ക്​​ദി​ന പരിപാടിയിൽ ടാബ്ലോ പ്രദർശിപ്പിക്കാനും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ടാബ്ലോയുടെ പര്യടനം നടത്താനും സ്റ്റാലിൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

റി​പ്പ​ബ്ലി​ക്​​ദി​ന പ​രേ​ഡി​ൽ റാണി വേ​ലു​നാ​ച്ചി​യാ​ർ, വി.​ഒ.​സി എ​ന്ന വി.​ഒ. ചി​ദം​ബ​രം പി​ള്ളൈ, മഹാകവി ഭാരതിയാർ എന്ന സുബ്രഹ്മണ്യ ഭാരതി ഉ​ൾ​പ്പെ​ടെ സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ളി​ക​ളു​ടെ ച​രി​ത്രം ആ​സ്പ​ദ​മാ​ക്കി​യ പ്ര​മേ​യ​മാ​ണ് തമിഴ്നാട്​ തയാറാക്കിയ​ത്. കോ​വി​ഡ്​ ക​ണ​ക്കി​ലെ​ടു​ത്ത്​ ഫ്ലോ​ട്ടു​ക​ളു​ടെ എ​ണ്ണം 12 ആ​യി കു​റ​ച്ച​താ​ണ് നിരാകരണ കാരണമായി കേന്ദ്രം പറയുന്നത്.

തെ​ന്നി​ന്ത്യ​യി​ൽ ബി.​ജെ.​പി ഭ​രി​ക്കു​ന്ന ക​ർ​ണാ​ട​ക​യു​ടെ ഫ്ലോ​ട്ടി​ന്​ ​മാ​ത്ര​മാ​ണ് റി​പ്പ​ബ്ലി​ക്​ ദി​ന പ​രേ​ഡ്​ ഫ്ലോ​ട്ട്​ നി​ർ​ണ​യ സ​മി​തി​ അ​നു​മ​തി ല​ഭി​ച്ച​ത്. കേ​ര​ളം, പ​ശ്ചി​മ​ ബം​ഗാ​ൾ സം​സ്ഥാ​ന​ങ്ങ​ളു​ടെ ഫ്ലോ​ട്ടു​ക​ളും ഒ​ഴി​വാ​ക്കി​യി​രു​ന്നു. റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ കേ​ര​ളം നി​ർ​ദേ​ശി​ച്ച ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെയും പ​ശ്ചി​മ ബം​ഗാ​ളി​ന്‍റെ നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​ന്‍റെ ഫ്ലോ​ട്ടു​ക​ളാണ് ഒ​ഴി​വാ​ക്കപ്പെട്ടത്.

Tags:    
News Summary - Founder of the Muslim League at the Republic Day tablo in Tamilnadu; Munavvar Ali Shihab Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.