തലശ്ശേരി നഗരസഭ മുൻ വൈസ്‌ ചെയർമാൻ എം. പുരുഷോത്തമൻ അന്തരിച്ചു

തലശ്ശേരി: തലശ്ശേരി നഗരസഭ മുൻ വൈസ്‌ ചെയർമാനും സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ടെമ്പിൾ ഗേറ്റ് നങ്ങാറത്ത്‌ പീടിക സുരഭിയിൽ എം. പുരുഷോത്തമൻ (77) നിര്യാതനായി. അസുഖത്തെ തുടർന്ന്‌ തലശ്ശേരി കോ-ഓപ്പറേറ്റീവ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സി.പി.എം അവിഭക്ത കോടിയേരി ലോക്കൽ സെക്രട്ടറിയായും കോടിയേരി നോർത്ത്‌ ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു.

കോടിയേരി പഞ്ചായത്ത്‌ മുൻ പ്രസിഡന്റാണ്‌. മാടപ്പീടിക സൗത്ത്‌ വയലളം യു.പി സ്‌കൂൾ റിട്ട. അധ്യാപകനാണ്‌. കെ.പി.ടി.യു മുൻ ജില്ല കമ്മിറ്റി അംഗവും കെ.എസ്‌.ടി.എയുടെ ആദ്യകാല നേതാവുമാണ്‌. 1970ൽ സി.പി.എം അംഗമായി. പുന്നോൽ സർവിസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌, കർഷകസംഘം കോടിയേരി വില്ലേജ്‌ സെക്രട്ടറി, തലശ്ശേരി ഏരിയ ഭാരവാഹി, പാറാൽ വീവേഴ്‌സ്‌ സൊസൈറ്റി ഡയറക്‌ടർ എന്നീ നിലകളിലും ദീർഘകാലം പ്രവർത്തിച്ചു.

ഭാര്യ: രാധ (തലശ്ശേരി നഗരസഭ മുൻ കൗൺസിലർ, മാക്കൂട്ടം ഗവ.യു.പി സ്‌കൂൾ റിട്ട. അധ്യാപിക). മക്കൾ: എം.കെ. ബിജു, എം.കെ. സിജു (കോടിയേരി സർവിസ്‌ സഹകരണ ബാങ്ക്‌, സി.പി.എം നങ്ങാറത്ത്‌ പീടിക ബ്രാഞ്ച്‌ സെക്രട്ടറി), എം.കെ. റിജു (നിയമസഭ സ്‌പീക്കറുടെ ഓഫിസ്‌). മരുമക്കൾ: കെ.സി. വിജിഷ (തലശ്ശേരി ജനറൽ ആശുപത്രി), രമ്യരാജ്‌, ഫർസാന (തിരുവനന്തപുരം). സഹോദരങ്ങൾ: അശോകൻ (ബേക്കറി, കോയമ്പത്തൂർ), ആനന്ദവല്ലി (ഈസ്‌റ്റ്‌ പള്ളൂർ), ആനന്ദപ്രസാദ്‌ (റിട്ട.സെക്രട്ടറി, തലശ്ശേരി പബ്ലിക്‌ സർവന്റ്‌സ്‌ ബാങ്ക്‌), പരേതരായ വിജയൻ, കമല. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.

കോടിയേരി മേഖലയിൽ ഇന്ന്‌ ഹർത്താൽ

തലശ്ശേരി: സി.പി.എം നേതാവും നഗരസഭ മുൻ വൈസ്‌ ചെയർമാനുമായ എം. പുരുഷോത്തമന്റെ നിര്യാണത്തിൽ അനുശോചിച്ച്‌ കോടിയേരി മേഖലയിൽ ശനിയാഴ്‌ച പകൽ ഒന്ന്‌ മുതൽ മൂന്ന് വരെ ഹർത്താൽ ആചരിക്കും. മരുന്ന്‌ ഷാപ്പുകൾ, ഹോട്ടലുകൾ എന്നിവയെ ഒഴിവാക്കി.

മൃതദേഹം രാവിലെ 9.30 മുതൽ പകൽ 12വരെ മാടപ്പീടികയിലെ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിലും 12 മുതൽ 2.30 വരെ വീട്ടിലും പൊതുദർശനം. മൂന്നിന് കണ്ടിക്കൽ നിദ്രാതീരത്ത്‌ സംസ്‌കരിക്കും. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഡ്വ.പി. ശശി, ജില്ല സെക്രട്ടറിയറ്റംഗം കാരായി രാജൻ, ഏരിയ സെക്രട്ടറി സി.കെ. രമേശൻ, ലോക്കൽ സെക്രട്ടറിമാരായ എ. ശശി, പി.പി. ഗംഗാധരൻ തുടങ്ങിയവർ തലശ്ശേരി കോ–ഓപ്പറേറ്റീവ്‌ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു

Tags:    
News Summary - Former Vice Chairman of Thalassery Municipality M. Purushotham passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.