Posted On
date_range Updated On
date_range എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയും കെ വിദ്യയും വിവാഹിതരാവുന്നു
കാസർകോട്: എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ പി.എം ആർഷോയും മുന്‍ എസ്.എഫ്.ഐ നേതാവ് കെ.വിദ്യയും വിവാഹിതരാവുന്നു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽ വെച്ചാണ് ഇരുവരും വിവാഹിതരാകുന്നത്. തൃക്കരിപ്പൂർ സ്വദേശിനിയാണ് വിദ്യ. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയാണ് ആർഷോ.
ഇരുവരും നിരവധി വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. വ്യാജരേഖ ചമച്ച് അധ്യാപക ജോലിയിൽ പ്രവേശിച്ച കേസിൽ പ്രതിയായിരുന്നു വിദ്യ. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ആർഷോയുടെ പ്രതികരണങ്ങൾക്കും നിലപാടുകൾക്കുമെതിരെ രൂക്ഷവിമർശനങ്ങളുയർന്നിരുന്നു. ആർക്കിയോളജി വിദ്യാർഥിയായിരുന്ന ആർഷോ പിന്നീട് പഠനം നിർത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.