ആ​ല​പ്പു​ഴ ഇ.​എം.​എ​സ്​ സ്റ്റേ​ഡി​യ​ത്തി​ൽ എ.​ഐ.​ടി.​യു.​സി ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം എ.​ഐ.​ടി.​യു.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മ​ർ​ജി​ത്​ കൗ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

രാഷ്ട്രീയം മറന്ന് തൊഴിലാളി സംഘടനകളുടെ ഐക്യം അനിവാര്യം -എ.ഐ.ടി.യു.സി

ആലപ്പുഴ: രാജ്യത്തെ തൊഴിലും കൂലിയും നിലനിർത്താൻ രാഷ്ട്രീയം മറന്ന് തൊഴിലാളി സംഘടനകളുടെ ഐക്യം അനിവാര്യമാണെന്ന് എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അമർജിത് കൗർ. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ എ.ഐ.ടി.യു.സി 42ാമത് ദേശീയ സമ്മേളന ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

തൊഴിലാളി സംഘടനകളെ ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങളെ ചെറുത്തുതോൽപിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കോവിഡിനുശേഷം ലോകത്ത് തൊഴിൽചൂഷണം വർധിച്ചു. കോവിഡ് തൊഴിൽരഹിതരുടെ എണ്ണവും കൂട്ടി. തൊഴിൽനിയമങ്ങൾ കുത്തക കമ്പനികൾക്കുവേണ്ടി കേന്ദ്രം മാറ്റിയെഴുതുകയാണ്. തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾപോലും സംരക്ഷിക്കാൻ പറ്റാത്ത ഗതികേടിലാണിപ്പോൾ- അവർ പറഞ്ഞു.

എ.ഐ.ടി.യു.സി ദേശീയ പ്രസിഡന്‍റ് രമേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സി.ഐ.ടി.യു അഖിലേന്ത്യ പ്രസിഡന്‍റ് ഡോ. കെ. ഹേമലത, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ, ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് സി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, എച്ച്.എം.എസ് ദേശീയ സെക്രട്ടറി അഡ്വ. തമ്പാൻ തോമസ്, എ.ഐ.യു.ടി.യു.സി ദേശീയ പ്രസിഡന്‍റ് കെ. രാധാകൃഷ്ണൻ, എ.ഐ.സി.ടി.ടി.യു ദേശീയ പ്രസിഡന്‍റ് വി. ശങ്കർ, ടി.യു.സി.സി ദേശീയ പ്രസിഡന്‍റ് കെ. ഇന്ദുപ്രകാശ് മേനോൻ, എസ്.ഇ.ഡബ്ല്യു.എ ജനറൽ സെക്രട്ടറി സോണിയ ജോർജ്, എൽ.പി.എഫ് ദേശീയ എക്സിക്യൂട്ടിവ് അംഗം വി.ബി. വിനോദ്കുമാർ, യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ. അസീസ്, എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ജെ. ഉദയഭാനു എന്നിവർ സംസാരിച്ചു. 'കേന്ദ്ര- സംസ്ഥാന ബന്ധങ്ങളും കേരളത്തിന്റെ വികസനവും' സെമിനാർ സി.പി.ഐ ദേശീയ എക്സി. അംഗം കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്‌തു. വി. മോഹൻദാസ് അധ്യക്ഷത വഹിച്ചു.

മന്ത്രി പി. പ്രസാദ്, സത്യൻ മൊകേരി, വാഴൂർ സോമൻ എം.എൽ.എ, ഡോ. കെ. രവി രാമൻ, ജയചന്ദ്രൻ കല്ലിങ്കൽ, ബി. രാം പ്രകാശ്, ഡോ. കെ.എസ്. സജികുമാർ, കെ.പി. ജയചന്ദ്രൻ, ജി. കൃഷ്ണപ്രസാദ്, എ.എം. ഷിറാസ് എന്നിവർ സംസാരിച്ചു. കെ.പി.എ.സിയുടെ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകാവതരണവും നടന്നു. ഞായറാഴ്ച പ്രതിനിധി സമ്മേളനം തുടരും. 

Tags:    
News Summary - Forgetting politics, union of labor organizations is essential - A.I.T.U.C

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.