മാധ്യമം വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനം

അട്ടപ്പാടിയിൽ ആദിവാസി പുനരധിവാസത്തിനുള്ള വനഭൂമി സ്വകാര്യ ടൂറിസം പദ്ധതിക്ക് നൽകിയ കരാർ റദ്ദു ചെയ്​തു

തിരുവനന്തപുരം : അട്ടപ്പാടിയിൽ ആദിവാസികളുടെ പുനരധിവാസത്തിന് അനുവദിച്ച 2730 ഏക്കർ നിക്ഷിപ്ത വനഭൂമി സ്വകാര്യസ്ഥാപത്തിന് ടൂറിസം പദ്ധതിക്ക് 25 വർഷത്തേക്ക് പാട്ടത്തിന് നൽകിയ കരാർ റദ്ദു ചെയ്തു. ഒറ്റപ്പാലം സബ് കലക്ടർ അർജുൻ പാണ്ഡ്യനാണ് കരാർ റദ്ദ്ചെയ്ത് ഉത്തരവിട്ടത്. മുൻ സബ് കലക്ടർ ജെറോമിക് ജോർജ് 2019 ഫെബ്രുവരി എട്ടിന് തൃശൂർ എൽ.എ ഹോംസ് എന്ന സ്ഥാപനത്തിന് നൽകിയ കരാറാണ് റദ്ദാക്കിയത്.

ഹോക്കോടതിയിൽ 50ലധികം ആദിവാസികൾ നൽകിയ ഹരജിയിൽ നേരത്തെ കോടതി കരാർ താൽക്കാലികമായി റദ്ദാക്കിയിരുന്നു. അടിമതുല്യം ജീവിച്ചിരുന്ന ആദിവാസികുളുടെ പുനരധിവാസത്തിന് അനുവദിച്ച ഭൂമി പാട്ടക്കരാർ നൽകിയത് നിയമവിരുധമാണെന്ന് 'മാധ്യമം' വാർത്തയോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്.


മന്ത്രി എ.കെ.ബാലൻ അന്വേഷണത്തിന് നിർദേശം നൽകിയെങ്കിലും സൊസൈറ്റി സെക്രട്ടറിയും പട്ടികവർഗ ഡയറക്ടറും കരാർ നൽകിയതിനെ അനുകൂലിച്ചാണ് റിപ്പോർട്ട് നൽകിയത്. ഭരണ സമിതിയുടെയും പൊതുയോഗത്തിൻെറയും തീരമാനത്തെ തുടർന്നാണ് വ്യവസ്ഥകളോടെ പദ്ധതി നടത്തിപ്പിന് കരാർ ഒപ്പു വെച്ചതെന്നായിരുന്നു സെക്രട്ടറിയുടെ വാദം.


ഉത്തരവിൻെറ കോപ്പി

ധാരണാ പത്രത്തിലെ വ്യവസ്ഥ പ്രകാരം സൊസൈറ്റിക്ക് കരാർ റദ്ദുചെയ്യാൻ അധികാരമുണ്ട്. കരാർ ഒപ്പിട്ട് ഒരുവർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കണം. അതനുസരിച്ച് 2020 ഫെബ്രവരിയിൽ അതിൻെറ കാലവധി അവസാനിച്ചതാണ്. എന്നാൽ, എൽ.എ ഹോംസിൻെറ അപേക്ഷ പ്രാകരം ആറ് മാസത്തേക്ക് കൂടി സാവകാശം അനുവദിച്ചിരുന്നു. പിന്നീട് മൂന്ന് മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിച്ച് കേരള പിറവി ദിനത്തിൽ (2020നവംമ്പർ ഒന്നിന്) പദ്ധതി ആരംഭിക്കാനായിരുന്നു നിർദേശം.

ഉത്തരവിൻെറ കോപ്പി

രണ്ട് തവണയായി ദീർഘിപ്പിച്ചു നൽകിയ ഒമ്പത് മാസത്തെ കാലാവധി കഴിഞ്ഞിട്ടും കാര്യമായ പുരോഗതി കൈവരിച്ചില്ല. വ്യവസ്ഥകളെക്കുറിച്ച് എൽ.എ ഹോംസിന് വ്യക്തമായ ബോധ്യതയുണ്ട്. കോരളത്തിൽ കോവിഡ് കാലവധിക്ക് മുമ്പ് തന്നെ നിർമാണ സമയം അവസാനിച്ചിരുന്നു. എന്നിട്ടും നിർമാണം പൂർത്തീകരിക്കാൻ എൽ.എ.ഹോംസിന് കഴിഞ്ഞില്ല. കാലതാമസം ഉണ്ടായത് കരാറിലെ വ്യവസ്ഥകൾക്ക് വിരുധമാണ്. കരാറിൻെറ ലംഘനവുമാണ്. ഇരുകൂട്ടരും ഒപ്പുവെച്ച കരാർ റദ്ദുചെയ്യുന്നതിന് സൊസൈറ്റിക്കുള്ള അധികാരം ഉപയോഗിച്ചാണ് സബ് കലക്ടർ ഉത്തരവിട്ടത്.

ടൂറിസം പദ്ധതിക്ക് ഹൈക്കോടതി താൽക്കാലിക സ്റ്റേ ഉത്തരവ് നൽകിയതിൻെറ പശ്ചാത്തലത്തിലാണ് നവംമ്പർ 25ന് സൊസൈറ്റി പ്രസിഡൻറായ കലക്ടറുടെ അധ്യക്ഷതയിൽ സൊസൈറ്റി ഭരണസമിതി യോഗം ചേർന്നത്. കരാർ സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്ത് എൽ.എ ഹോംസ് എന്ന സ്ഥാപത്തിൻെറ കരാർ റദ്ദ് ചെയ്യാൻ തീരുമാനിച്ചു. കരാർ റദ്ദുചെയ്യുന്നതിന് മുമ്പ് എൽ.എ ഹോംസിൻെറ പ്രതിനിധികൾക്ക് സ്വന്തം ഭാഗം വിശദീകരിക്കാനും അവസരം നൽകി.

സൊസൈറ്റി മാനേജിങ് ഡയറക്ടറായ ഒറ്റപ്പാലം സബ് കലക്ടറുടെ മുന്നിൽ ഡിസംബർ രണ്ടിന് എൽ.എ ഹോംസ് അധികൃതർ ഹാജരാകാൻ നോട്ടീസ് നൽകി. കൂടിക്കാഴ്ചയിൽ രണ്ട് തവണ സമയം ദീർഘിപ്പിച്ച് നൽകിയിട്ടും നിർമാണത്തിൽ കാര്യമായ പുരോഗതി കൈവരിച്ചില്ലെന്ന കാര്യം സബ്കലക്ടർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്ന എൽ.എ ഹോംസ് അധികൃതരുടെ വാദം അംഗീകരിച്ചില്ല. സ്ഥാപനത്തിൻെറ പ്രതിനിധികൾ ഉന്നയിച്ച വാദങ്ങൾ സ്വീകാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി സബികലക്ടർ കരാർ റദ്ദുചെയ്തു ഉത്തവിട്ടു.


ആദിവാസി പുനരധിവാസ ഭൂമി നിയമവിരുധമായി സ്വാകര്യസ്ഥാപത്തിന് പാട്ടത്തിന് നൽകിയത് നിയമവിരുധമായിട്ടാണോയെന്ന ചോദ്യത്തിന് ഉത്തരമില്ല. മണ്ണാർക്കാട് ഡി.എഫ്.ഒ ഇക്കാര്യത്തിൽ കത്ത് നൽകിയിട്ടും സൊസൈറ്റി കരാർ പുനപരിശോധിച്ചില്ല. എൽ.എ ഹോംസ് എന്ന സ്ഥാപത്തിനൊപ്പം മറ്റ് മുന്നുപേർകൂടി പദ്ധതിക്ക് അപേക്ഷ നൽകിയിരുന്നു. അഗളി പുത്തൻ വീട്ടിൽ പ്രദീപ്, മുക്കാലി കൊളളിപ്പറമ്പിൽ ഹൗസിൽ മുഹമ്മദ് ബഷീർ, അട്ടപ്പാടി കൽക്കണ്ടി ജംഗൽ കാർട്ട് റിസോഴ്സസ് (പ്രൈവറ്റ് ലിമിറ്റഡ് ) -എന്നിവരാണ് അപേക്ഷ നൽകിയത്. എൽ.എഹോംസ് എന്ന സ്ഥാപനത്തിലുള്ളവർ മറ്റൊരു സ്ഥാപനത്തിൻെറ പേരിലാണ് (സാക്രിസ് വെൻച്വർ, ആക്സിസ് ബിൽഡിങ്, ഗലീലി ജംഗ്ഷൻ, ചിയാരം) നേരത്തെ സൊസൈറ്റിയുടെ കരാർ എടുത്തിരുന്നത്.

അഗളി ഗേൾസ് ഹോസ്റ്റൽ ബിൽഡിങിൻെറ റൂഫ് നിർമാണം 31 ലക്ഷത്തിന് ഇവർ കരാർ ഉറപ്പിച്ചിരുന്നു. അതുപോലെ വീടു നിർമാണത്തിൻെറ കരാറും ഇവർക്ക് ലഭിച്ചു. തുടർന്നാണ് എൽ.എ ഹോംസ് എന്ന പേരിൽ ടൂറിസെ പദ്ധതിക്ക് പുതിയ കരാർ ഉറപ്പിച്ചത്.

സമയബന്ധിതമായി നിർമാണം പൂർത്തിയാക്കിയോ എന്നതല്ല പ്രധാന കാര്യം. കരാർ റദ്ദ് ചെയ്ത് ഊരാക്കുടുക്കിൽനിന്ന് രക്ഷപെടുകയാണ് ഉദ്യോഗസ്ഥർ. സൊസൈറ്റി സെക്രട്ടറി പട്ടകവാർഗ വകുപ്പിലെ അസിസ്റ്റൻഡ് ഡയറക്ടർ സുരേഷ്, അട്ടപ്പാടി ഐ.ടി.ഡി.പി ഓഫിസർ കെ.കൃഷ്ണ പ്രകാശ്, ഒറ്റപ്പാലം മുൻ സബ്കലക്ടർ ജെറോമിക് ജോർജ് തുടങ്ങിയ ഉദ്യോഗസ്ഥർ നടത്തിയ നിയമവിരുധ പ്രവർത്തനമാണ് ഉത്തരവിലൂടെ മറച്ചുപിടിക്കുന്നത്.


Full View






Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.