പുനലൂർ: സംസ്ഥാന വനം വകുപ്പിെൻറ തോട്ടങ്ങളിൽ അക്കേഷ്യ, മാഞ്ചിയം എന്നിവക്ക് പകരം ഇനിമുതൽ തനി നാടനായ മലവേപ്പ് (മീലിയ ഡൂബിയ) നട്ടുപിടിപ്പിക്കും. തികച്ചും തദ്ദേശീയനായ മലവേപ്പ് പൾപ്പ് വുഡായി ഉപയോഗിക്കാൻ കഴിയും. പ്രകൃതിക്ക് ദോഷം ചെയ്യുകയുമില്ല. മലവേപ്പ് വ്യാവസായിക അടിസ്ഥാനത്തിൽ നട്ടുപിടിപ്പിക്കൽ വിജയമാെണന്ന് കണ്ടതോടെ കൂടുതൽ സ്ഥലങ്ങളിൽ ഇവ നടുന്നതിന് വനം വകുപ്പ് നടപടി തുടങ്ങി. ആദ്യഘട്ടമായി പുനലൂർ വനം ഡിവിഷനിലെ ഏഴംകുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മടത്തറ ഓന്തുപച്ച മേഖലയിൽ 12.5 ഹെക്ടർ സ്ഥലത്ത് മലവേപ്പ് നടാൻ നടപടിയായി. ഇതിനായി 14.22 ലക്ഷം രൂപ അനുവദിച്ചു.
നേരത്തേ അക്കേഷ്യ, മാഞ്ചിയം എന്നിവയാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവ മുറിച്ചുമാറ്റിയിരുന്നു. വീണ്ടും ഇതുതന്നെ നടാൻ വനം വകുപ്പ് ശ്രമിച്ചത് ജനങ്ങളുടെ ശക്തമായ എതിർപ്പിനെതുടർന്ന് ഉപേക്ഷിച്ചു. തുടർന്നാണ് ഉന്നതതല ആലോചനക്കുശേഷം മലവേപ്പ് നടാൻ തീരുമാനമായത്. സംസ്ഥാനത്തെ പൊതുമേഖലയിലടക്കം പേപ്പർ വ്യവസായ സ്ഥാപനങ്ങൾക്ക് പൾപ്പ് വുഡ് നൽകാനാണ് വനം വകുപ്പ് മുമ്പ് യൂക്കാലിപ്റ്റസും അക്കേഷ്യ, മാഞ്ചിയം എന്നിവയും പതിനായിരക്കണക്കിന് ഏക്കറിൽ നട്ടുപിടിപ്പിച്ചത്. വനത്തിലെ സ്വാഭാവിക മരങ്ങൾ വെട്ടിമാറ്റിയായിരുന്നു ഇത്. . ഈ മരങ്ങൾ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉയർത്തി. ഇവ നട്ടുപിടിപ്പിച്ച മേഖലകളിൽ രൂക്ഷമായ വരൾച്ചയുണ്ടായി.പ്രകൃതിക്ക് യോജിക്കാത്ത പൾപ്പ് തോട്ടങ്ങൾ വ്യാപകമായത് വന്യമൃഗങ്ങൾ തീറ്റക്കും വെള്ളത്തിനുമായി നാട്ടിലിറങ്ങുന്നതിനും പ്രധാന കാരണമാണ്.
ദീർഘകാലത്തെ വ്യവസായ കരാർ ഉള്ളതിനാൽ ഈ മരങ്ങൾ നടുന്നത് പെെട്ടന്ന് ഒഴിവാക്കാനുമാകുന്നില്ല. ജലമൂറ്റികൾക്ക് പകരം മറ്റൊന്ന് കണ്ടെത്താനുള്ള ദീർഘകാലത്തെ ഗവേഷണങ്ങൾക്ക് ശേഷമാണ് മലവേപ്പിലെത്തിയത്. പശ്ചിമഘട്ട മലനിരകളിൽ വ്യാപകമായ മലവേപ്പ് (കാട്ടുവേപ്പ്) പ്രകൃതിക്ക് യോജിച്ചതും വന്യജീവികൾക്കടക്കം പ്രയോജനമാകുന്നതുമാണ്. ഇതിെൻറ തടിയും ഇലയും കായുമെല്ലാം ഔഷധഗുണമുള്ളതുമാണ്. രണ്ടുവർഷം മുമ്പ് തൃശൂർ വടക്കാഞ്ചേരി റേഞ്ചിൽ രണ്ട് ഹെക്ടറിൽ പരീക്ഷണാടിസ്ഥാനത്തിൽ മലവേപ്പ് നട്ടുപിടിപ്പിച്ചു. ഇത് വിജയമാെണന്ന് കണ്ടതോടെയാണ് കൂടുതൽ സ്ഥലത്ത് നട്ടുപിടിക്കാൻ നടപടിയായത്. 25 മീറ്റർ വരെ ഉയരത്തിൽ വളരെ വേഗം വളരും. എട്ടുവർഷം കഴിയുമ്പോൾ മുറിച്ചുമാറ്റാം. കുരു മുളപ്പിച്ചെടുക്കുന്ന തൈകൾ മൂന്നുമീറ്റർ അകലത്തിലാണ് നടുന്നത്. ഒരു ഹെക്ടറിൽ 1100 തൈ വരെ നടാം. ഓന്തുപച്ച, മടത്തറ തോട്ടത്തിനായി 15000ത്തോളം തൈ വേണ്ടിവരും. ഇതിനായി തമിഴ്നാട് അഗ്രികൾച്ചറൾ യൂനിവേഴ്സിറ്റിയുമായി ചർച്ച നടത്തിവരുന്നതായും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.