കൊച്ചി: മുഖ്യമന്ത്രിയുടെ വിദേശയാത്രകളില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ത മിഴ്നാട് സ്വദേശി ഹൈകോടതിയിൽ നേരിട്ട് ഹാജരായി. 2016 ഡിസംബറിൽ യു.എ.ഇയിലേക്കും 2018 ജൂല ൈയിൽ അമേരിക്കയിലേക്കും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ യാത്രകളുടെ ചെലവ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകിയ കന്യാകുമാരി മാർത്താണ്ഡം സ്വദേശി ഡി. ഫ്രാൻസിസാണ് കോടതി നിർദേശത്തെ തുടർന്ന് ഹാജരായത്. അഴിമതി ആരോപിക്കാവുന്ന വിവരങ്ങളൊന്നും ലഭ്യമായില്ലെന്നും ഹരജിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ഇയാൾ അറിയിച്ചതിനെത്തുടർന്ന് ജസ്റ്റിസ് പി. ഉബൈദ് ഹരജി തള്ളി.
ഹരജിക്ക് കാരണമായ വിവരാവകാശ രേഖകള്‍ അഭിഭാഷകന് വഴി ഫ്രാന്‍സിസ് സംഘടിപ്പിച്ചത് സംശയാസ്പദമാണെന്ന് നേരേത്ത കോടതി നിരീക്ഷിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില സംശയങ്ങളിൽ വിശദീകരണത്തിനായാണ് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്.
2016ല്‍ മുഖ്യമന്ത്രി നടത്തിയ യാത്ര സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ സംഘടിപ്പിച്ചത് എന്തിനാണെന്ന് കോടതി ചോദിച്ചു.ഇടപെടാവുന്ന വിഷയങ്ങള്‍ തമിഴ്നാട്ടിലുണ്ടായിട്ടും ഈ വിഷയത്തിൽ കേരളത്തില്‍ വന്ന് ഹരജി നല്‍കിയതെന്തിനെന്ന് അന്വേഷിച്ച കോടതി, ഇതിന് പിന്നിൽ ആരുടെയെങ്കിലും പ്രേരണയുണ്ടോയെന്നും ആരാഞ്ഞു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹരജി നൽകിയതെന്ന് ഫ്രാന്‍സിസ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.