വിഴിഞ്ഞത്ത് വിദേശ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചു 

വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിനടുത്ത് വിദേശ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചു. മൂന്നു പേര്‍ക്ക് പരിക്ക്. ടെനി, ആന്‍റണി, ദാസൻ എന്നിവർക്കാണ് പരിക്കേറ്റത്. ഫൈബർ ബോട്ടിലുണ്ടായിരുന്ന മൂന്നു പേരും രക്ഷപ്പെട്ടു. 

പുലര്‍ച്ചെ ഒരു മണിയോടെ പൂന്തുറക്ക് 10 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. കരയിലെത്തിയ മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം കോസ്റ്റൽ പൊലീസിന് വിവരം കൈമാറുകയായിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 

ബോട്ടിൽ ഇടിച്ച ശേഷം കപ്പല്‍ നിര്‍ത്താതെ പോയതായി രക്ഷപ്പെട്ട മത്സ്യബന്ധന തൊഴിലാളികള്‍ മാധ്യമങ്ങളോട് പറഞ്ഞു. കപ്പലിന് വേണ്ടി കോസ്റ്റൽ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റും തെരച്ചില്‍ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Tags:    
News Summary - Foreign Ship Hit Fishing Boat in Vizhinjam, Thiruvananthapuram -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.