വിദേശതൊഴില്‍ ബോധവത്കരണം: മലയാളപതിപ്പ് പുറത്തിറക്കി

കോഴിക്കോട് : വിദേശ തൊഴിലന്വേഷകര്‍ക്കായി വിദേശകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ച ബോധവത്കരണ പ്രസിദ്ധീകരണത്തിന്റെ മലയാള പതിപ്പ് നോര്‍ക്ക റൂട്ട്‌സ് പുറത്തിറക്കി. പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റസ് ബ്രഹ്മകുമാര്‍ പുസ്തകത്തിന്റ പ്രകാശനം നിര്‍വഹിച്ചു.

തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റും കൊച്ചി റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുമായ മിഥുന്‍ ടി.ആര്‍. ഐ.എഫ്.എസ്, നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി കെ., ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, റിക്രൂട്ടിംഗ് മാനേജര്‍ ശ്യാം ടി.കെ, പി.ആര്‍.ഒ നാഫി മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു. 

Tags:    
News Summary - Foreign Employment Awareness: Malayalam Edition Launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.