തിരുവനന്തപുരം: തൃശൂരിൽ സ്കൂൾ വിദ്യാർഥികൾ നിര്‍ബന്ധിത പാദപൂജ നടത്തിയ സംഭവത്തിൽ ബാലാവകാശ കമീഷൻ കേസെടുത്തു. സംഭവത്തില്‍ ബന്ധപ്പെട്ടവരിൽനിന്ന് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. ഡി.പി.ഐ, ഡി.ഡി.ഇ, പ്രിൻസിപ്പൽ, സി. എൻ.എൻ ഹൈസ്കൂൾ എന്നിവർ 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് കമീഷൻ നിർദേശിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ സ്കൂളുകളില്‍ 'ഗുരുവന്ദനം' പരിപാടി അവതരിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറാണ് ജൂണ്‍ 26ന് ഉത്തരവിറക്കിയത്. അനന്തപുരി ഫൗണ്ടഷന്‍ സെക്രട്ടറിയുടെ കത്തിെൻറ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. സംഭവത്തിൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ന്യൂനപക്ഷ കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
പൊതുവിദ്യാഭ്യാസ ഡയറക്ടറോടും തൃശൂർ ജില്ല പൊലീസ് മേധാവിയോടും വിദ്യാഭ്യാസ ഉപ ഡയറക്ടറോടും അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജൂലൈ 27നാണ് സ്കൂളിൽ പാദപൂജ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.