നാദാപുരത്ത് കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 18 വിദ്യാർഥിനികൾ ചികിത്സയിൽ

നാദാപുരം: കോളജ് ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധയെ തുടർന്ന് 18 വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലബാർ വിമൻസ് കോളജ് ഹോസ്റ്റലിൽ നിന്നും ഭക്ഷണം കഴിച്ച വിദ്യാർഥിനികൾക്കാണ് വിഷബാധയേറ്റത്.

വിദ്യാർഥിനികൾ നാദാപുരം താലൂക്ക് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കോളജിൽ ഡിപ്ലോമ കോഴ്സിന് പഠിക്കുന്നവരാണ് ഇവർ. വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട തിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പുറത്ത് നിന്നുള്ള ഭക്ഷണമാണ് ഹോസ്റ്റലിൽ വിതരണം ചെയ്തിരുന്നത് വിദ്യാർഥികൾ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് കെ.പി. വനജ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് നസീമ കൊട്ടാരം എന്നിവർ ആശുപത്രിയിൽ സന്ദർശനം നടത്തി.

Tags:    
News Summary - Food poisoning in Nadapuram college hostel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.