കേരളത്തി​ൻെറ സഞ്ചാരപഥം കടന്ന്​ ഫോനി: മഞ്ഞ അലർട്ട് പിൻവലിച്ചു

തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് കേരളതീരം വിട്ടതോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ച മഞ്ഞ അലർട്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം പിന്‍വലിച്ചു. എന്നാൽ, തമിഴ്നാട് മുതല്‍ ബംഗാള്‍വരെ കിഴക്കൻ തീരത്തെങ്ങും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശമുണ്ട്. ഒഡിഷയിലെ പുരിയില്‍നിന്ന്​ 670 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിലാണ്​ ഫോനി ഇപ്പോള്‍. വരുന്ന മണിക്കൂറുകളില്‍ അത് അതിതീവ്ര ചുഴലിക്കാറ്റായി മാറി ഒഡിഷ തീരത്തേക്ക്​ നീങ്ങുമെന്നാണ്​ കാലാവസ്ഥാ വകുപ്പി​െൻറ കണക്കുകൂട്ടല്‍.

മണിക്കൂറില്‍ 180 മുതല്‍ 200 കിലോമീറ്റര്‍വരെ വേഗമുള്ള കാറ്റിനും ശക്തമായ മഴക്കും സാധ്യതയുള്ളതിനാല്‍ ഒഡിഷ, ആന്ധ്ര, തമിഴ്നാട്, പുതുച്ചേരി തീരങ്ങളില്‍ അതീവ ജാഗ്രതാ നിർദേശം നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന്​ പോകരുതെന്ന നിർദേശവുമുണ്ട്. വ്യാഴാഴ്​ചയോടെ ആന്ധ്ര തീരത്തോട് അടുക്കുന്ന ഫോനി വെള്ളിയാഴ്ച ഒഡിഷ തീരം കടക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ പ്രവചനം.

Tags:    
News Summary - Foni cyclone- Yellow alert- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.