കണ്ണൂർ: രക്ത സാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന്‍റെ പേരിൽ സി.പി.ഐ.എം പുറത്താക്കിയ വി. കുഞ്ഞി കൃഷ്ണന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂരിൽ ഫ്ലക്സ് ബോർഡുകൾ.'കാരയിലെ സഖാക്കൾ' എന്ന പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. കള്ളൻമാർക്കും അടിമകൾക്കും പ്രവേശനമില്ല എന്നാണ് എഴുതിയിരിക്കുന്നത്.
പാർട്ടി ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകൾ അടങ്ങിയ പുസ്തകം പുറത്തിറക്കുകയും ധനരാജ് രക്ത സാക്ഷി ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് പാർട്ടിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വി.കുഞ്ഞികൃഷ്ണനെ പുറത്താക്കിയത്.
ധനരാജിനെ സഹായിക്കാൻ പാർട്ടി പിരിച്ച ഫണ്ടിൽ നിന്ന് 46 ലക്ഷം രൂപ പയ്യന്നൂർ എം.എൽ.എ ടി.എ മധൂസൂധനൻ ഉൾപ്പെടെയുള്ളവർ ചേർന്ന് തട്ടിയെടുത്തു എന്നായിരുന്നു ആരോപണം. തെളിവ് നൽകിയിട്ടും പാർട്ടി നടപടി എടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.