Posted On
date_range Updated On
date_range എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു
ചാലക്കുടി: എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. മുരിങ്ങൂർ കനാൽപ്പാലം ഞാറ്റുവെട്ടി വീട്ടിൽ സദാനന്ദെൻറ മകൻ വിഷ്ണു (27) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഏതാനും ദിവസം മുമ്പാണ് ഇയാൾക്ക് പനി ബാധിച്ചത്. എലിപ്പനിയാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു വിഷ്ണു. അമ്മ: പത്മിനി. ഏക സഹോദരി: സിമ്ന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.